ഇടുക്കി: ആനച്ചാല്‍ ചെങ്കുളത്ത് വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ചെങ്കുളം ഡാമില്‍ ബോട്ടിംഗിനെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള 45 അംഗ വിനോദസഞ്ചാര സംഘവുമായിട്ടായിരുന്നു തര്‍ക്കം.
സംഘം ബോട്ടിംഗിനായി പ്രവേശന ഫീസ് നല്‍കിയിരുന്നു. എന്നാല്‍ കനത്ത മഴ മൂലം ബോട്ടിംഗ് സാധിക്കില്ലെന്ന് ജീവനക്കാര്‍ സംഘത്തെ അറിയിച്ചു.ഈ സാഹചര്യത്തില്‍ പ്രവേശന ഫീസ് തിരികെ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണം.
ജീവനക്കാരുമായി ഉണ്ടായ തര്‍ക്കത്തില്‍ നാട്ടുകാരും ഇടപെട്ടതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. വനിതാ ജീവനക്കാര്‍ക്കുള്‍പ്പെടെ പരിക്കേറ്റതായി പരാതിയുണ്ട്. വിനോദസഞ്ചാരികള്‍ മദ്യ ലഹരിയിലായിരുന്നുവെന്നും ആരോപണമുണ്ട്.Fee
















