Kerala

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍. പൊലീസ് ഹെഡ്‌കോട്ടേഴ്‌സിലെ സി ഐ യെഹിയയെയാണ് നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വെളളിയാഴ്ച ഉച്ചയോടെയാണ് യെഹിയ സ്റ്റേഷനില്‍ എത്തി പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ചത്. സി ഐ മദ്യപിച്ചാണെത്തിയത് എന്ന് നെടുമങ്ങാട് പൊലീസ് വ്യക്തമാക്കി.

ഫുട്‌ബോള്‍ ആഘോഷം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് പിടികൂടിയ പ്രതികളെയാണ് മോചിപ്പിക്കാന്‍ ശ്രമിച്ചത്.സംഭവം റൂറല്‍ എസ്പി അന്വേഷിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി. റൂറല്‍ എസ്പി യോടാണ് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

 

Recent Posts