ആക്ടേഴ്സ് ഫാക്ടറിയുടെ എട്ടാമത് ആക്ടിംഗ് വർക്ക്ഷോപ്പ് ഈ വരുന്ന ഓഗസ്റ്റ് 8 9 10 തീയതികളിൽ കൊച്ചി, വൈറ്റില, ആർട്ടിക്ക് ഗോൾഡ് ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു. സ്ക്രീൻ ആക്ടിംഗ്, വോയിസ് ആക്ടിംഗ് എന്നിവയിൽ നൽകുന്ന പരിശീലനത്തിന് നേതൃത്വം നൽകുവാൻ ഡയറക്ടർ എം പത്മകുമാർ, നടൻ ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, തിരക്കഥാകൃത്തും സംവിധായകനുമായ സന്തോഷ് ഇടുക്കി, കലാസംവിധായകൻ രാജീവ് കോവിലകം, പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ എന്നിവർ എത്തുന്നു.
ആക്ടേഴ്സ് ഫാക്ടറിയുടെ സിനിമകളിൽ അവസരം ലഭിക്കുന്നതിനും മറ്റു സിനിമകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും ഈ അഭിനയ പരിശീലന കളരി വേദിയാകുന്നു. കൂടുതൽ വിവരങ്ങൾക്കും
രജിസ്ട്രേഷൻ ചെയ്യുന്നതിനും വിളിക്കുക :
















