Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

ശിവപ്രസാദ്‌ പിbyശിവപ്രസാദ്‌ പി
Jul 17, 2026, 07:25 am IST
inArticle

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പോപ്പുലര്‍ ഫ്രണ്ട്-കാമ്പസ് ഫ്രണ്ട് ഭീകരവാദികളുടെ ആക്രമണത്തില്‍ ധീരബലിദാനിയായ മുളക്കുഴ കോട്ട ശ്രീശൈലത്തില്‍ വിശാല്‍ കുമാറിന്റെ (20) സ്മൃതിദിനം ഇന്ന്. രാവിലെസ്മൃതിയിടത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം നടക്കുന്ന സാംഘിക്കില്‍ ആര്‍എസ്എസ് പ്രാന്ത സഹപ്രചാരക് പ്രമുഖ് വി.എന്‍. ദിലീപ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

2012 ജൂലൈ 16ന് രാവിലെ പത്തരയോടെ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന്റെ പ്രവേശന കവാടത്തിനു സമീപമായിരുന്നു മതഭീകരവാദികളുടെ അക്രമം. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാനായി എബിവിപി ഒരുക്കിയ പരിപാടിക്കെത്തിയ നഗര്‍ സമിതി പ്രസിഡന്റായിരുന്ന വിശാലിനെ, ഭീകരവാദികള്‍ തിരഞ്ഞുപിടിച്ച് മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 17ന് പുലര്‍ച്ചെ കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് വിശാലിന്റെ ജീവന്‍ നഷ്ടമായി.

വിശാലിനൊപ്പമുണ്ടായിരുന്ന രണ്ട് എബിവിപി പ്രവര്‍ത്തകര്‍ക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവര്‍ക്കും ദിവസങ്ങളോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടിവന്നിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഇംഗ്ലണ്ടില്‍ പഠിക്കാനുള്ള അവസരം വേണ്ടെന്നുവച്ചാണ് വിശാല്‍ നാട്ടില്‍ പഠിക്കാന്‍ തീരുമാനിച്ചത്. നാടിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആ കുട്ടി നാട്ടുകരുടെ പ്രിയപ്പെട്ടവനായിരുന്നു. ചെറുപ്രായത്തില്‍ തന്നെ പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ കാലഘട്ടത്തിലാണ് സംഘപ്രസ്ഥാനങ്ങളുമായി അടുക്കുന്നതും ശാഖാ പ്രവര്‍ത്തനത്തിലേക്ക് എത്തിയതും. കോട്ട ശാഖയിലൂടെയാണ് സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്. ശിക്ഷക്, മുഖ്യശിക്ഷക്, മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ച വിശാല്‍ തികഞ്ഞ സംഘാടകനായിരുന്നു. ഇക്കാലയളവിലാണ് എബിവിപിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചത്. പഠനത്തോടൊപ്പം ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ എബിവിപിയിലേക്ക് നിരവധി വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ചു. കോളജില്‍ അക്കാലത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥികളുടെ ശക്തമായ പ്രവര്‍ത്തനമാണ് ഉണ്ടായിരുന്നത്. എതിരാളികളെ ആശയപരമായി നേരിടുന്നതിനു പകരം സംഘര്‍ഷത്തിലൂടെ ഇല്ലാതാക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. ഇവര്‍ക്കൊപ്പമായിരുന്നു കാമ്പസ് ഫ്രണ്ടെന്ന ഭീകരവാദ സംഘടനയുടെ പ്രവര്‍ത്തനവും.

ദേശീയതയിലൂന്നിയുളള പ്രഭാഷണവും ഭാരതീയ സംസ്‌കാരത്തിലൂന്നിയുളള സംഘടനാ പ്രവര്‍ത്തനവും വിശാലിനെ ഇവരുടെ കണ്ണിലെ കരടാക്കി. ഭാവിയില്‍ ദേശീയ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലേക്ക് എത്തേണ്ട യുവത്വത്തെ മുളയിലെ തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിത പദ്ധതി ആരുമറിയാതെ തീവ്രവാദ സംഘടകള്‍ നടിപ്പിലാക്കിയപ്പോള്‍ രാജ്യത്തിന് നഷ്ടമായത് മികച്ച സംഘാടകനെയാണ്.

അട്ടിമറിച്ച കേസും കോടതിവിധിയും

വിശാല്‍ വധക്കേസ് അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ശ്രമം നടന്നിരുന്നതായുള്ള ആരോപണം ശരിവെക്കുന്നതായിരുന്നു 2025 ഡിസംബര്‍ 30ന് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധി. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജ് പൂജ പി.പി. ആണ് വിധി പ്രസ്താവിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളും രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടും 19 പ്രതികളെയും വെറുതെവിട്ടു. എസ്ഡിപിഐ-ഇടതുവലതു കൂട്ടുകെട്ടിന്റെ ഭാഗമായി കെഎസ്‌യു, എസ്എഫ്‌ഐ നേതാക്കള്‍ വിചാരണ സമയത്ത് കൂറുമാറി പ്രതികള്‍ക്ക് അനുകൂലമായി മൊഴിനല്‍കി. അട്ടിമറി ആരോപണം ശരിവെക്കുന്ന തരത്തിലായിരുന്നു തുടക്കംമുതലുള്ള അന്വേഷണം. അന്വേഷണ ഉദ്യോഗസ്ഥരെ നിശ്ചയിക്കാതെയും ഉദ്യോഗസ്ഥരെ മാറ്റിയും കേസന്വേഷണം നീട്ടിക്കൊണ്ടുപോയി. അഞ്ചു വര്‍ഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനായത്. ഇതിനിടയില്‍ അന്വേഷണ ചുമതലയിലേക്ക് മൂന്ന് ഡിവൈഎസ്പിമാര്‍ മാറിയെത്തി. പ്രതികളെ പിടികൂടുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച സംഭവിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ശേഷം പിണറായി സര്‍ക്കാരും പ്രതികള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന വിശാലിന്റെ കുടുംബത്തിന്റെ ആവശ്യംപോലും സംസ്ഥാന സര്‍ക്കാര്‍ തള്ളി. പിന്നീട് സുപ്രീംകോടതിയില്‍ വരെ നിയമനടപടികളുമായി പോയി. ഇതിനു ശേഷം കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായ ശേഷമാണ് അഡ്വ. പ്രതാപ് ജി. പടിക്കലിനെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരാനാണ് വിശാലിന്റെ ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും തീരുമാനം.

 

Tags: ABVPChengannur Christian Collegeവിശാല്‍ സ്മൃതിദിനംPopular Front-Campus Front terrorist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.