Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2026, 10:22 am IST
inIndia

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും അപകടകാരിയായ കളനാശിനികളിലൊന്നായി കണക്കാക്കപ്പെടുന്ന പാരാക്വാറ്റ് ഡൈക്ലോറൈഡിന് രാജ്യവ്യാപകമായി സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍. കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. അന്തിമ വിജ്ഞാപനം നിലവില്‍ വന്നാല്‍ പാരാക്വാറ്റിന്റെ ഇറക്കുമതി, നിര്‍മ്മാണം, വില്‍പ്പന, ഗതാഗതം, വിതരണം, ഉപയോഗം എന്നിവ രാജ്യത്ത് പൂര്‍ണമായും നിരോധിക്കപ്പെടും. കീടനാശിനി നിയമം, 1968-ലെ സെക്ഷന്‍ 27 പ്രകാരമാണ് നടപടി.

കരട് വിജ്ഞാപനമായതിനാല്‍ 2026 ജൂലൈ 13 മുതല്‍ 30 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും നിര്‍ദേശങ്ങളും എതിര്‍പ്പുകളും അറിയിക്കാം. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അന്തിമ ഉത്തരവിറക്കും. ലോകത്ത് 70-ലേറെ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍, ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ചൈന എന്നിവ ഉള്‍പ്പെടെ, പാരാക്വാറ്റ് നേരത്തെ തന്നെ നിരോധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ ചില കാര്‍ഷിക വിളകളില്‍ ഇതിന്റെ ഉപയോഗം അനുവദിച്ചിരുന്നതാണ്.

പാരാക്വാറ്റിന് പ്രത്യേക പ്രതിവിഷമില്ലെന്നതാണ് ഇതിനെ അതീവ അപകടകാരിയാക്കുന്നത്. ചെറിയ അളവില്‍ പോലും ശരീരത്തില്‍ പ്രവേശിച്ചാല്‍ ശ്വാസകോശത്തിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുകയും വൃക്ക, കരള്‍, ചര്‍മ്മം, കണ്ണ് എന്നിവയെ ബാധിക്കുകയും ചെയ്യും. അബദ്ധത്തില്‍ കുടിക്കുന്നതിലൂടെയോ തളിക്കുന്ന സമയത്ത് ശ്വസിക്കുന്നതിലൂടെയോ തുറന്ന മുറിവുകളിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയോ നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്ത് ഔദ്യോഗികമായി ചായ, ഉരുളക്കിഴങ്ങ്, പരുത്തി, റബര്‍, കാപ്പി, നെല്ല്, ചോളം, ഗോതമ്പ്, മുന്തിരി എന്നീ ഒമ്പത് വിളകളില്‍ മാത്രമാണ് പാരാക്വാറ്റ് ഉപയോഗിക്കാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ വിളവെടുപ്പിന് മുമ്പ് വിളകള്‍ വേഗത്തില്‍ ഉണങ്ങാന്‍ ഇത് ദുരുപയോഗം ചെയ്തിരുന്നതായും, ഇതിലൂടെ ഭക്ഷ്യശൃംഖലയിലേക്ക് രാസാവശിഷ്ടങ്ങള്‍ എത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അന്തിമ വിജ്ഞാപനം പ്രാബല്യത്തില്‍ വന്നാല്‍ പാരാക്വാറ്റുമായി ബന്ധപ്പെട്ട എല്ലാ രജിസ്‌ട്രേഷനുകളും റദ്ദാകും. രജിസ്‌ട്രേഷന്‍ നേടിയ കമ്പനികളും വിതരണക്കാരും മൂന്ന് മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ സമര്‍പ്പിക്കണം. നിയമലംഘകര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നടപടിയെടുക്കാനും കേന്ദ്രം നിര്‍ദേശം നല്‍കും. പാരാക്വാറ്റിന് പിന്നാലെ ഗ്ലൈഫോസേറ്റ്, 2,4-ഡി, ഡൈമിത്തോയേറ്റ്, അസിഫേറ്റ് തുടങ്ങിയ ആരോഗ്യ-പരിസ്ഥിതി ആശങ്കകള്‍ ഉയര്‍ത്തുന്ന മറ്റ് കീടനാശിനികളുടെയും ഉപയോഗം സര്‍ക്കാര്‍ പുനഃപരിശോധിക്കുമോയെന്ന ചര്‍ച്ചയും ശക്തമായിരിക്കുകയാണ്.

Tags: Paraquat dichlorideMinistry of Agriculture and Farmers' WelfareNationwide total ban
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.