India

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയ്‌ക്ക് വേണ്ടി നിരാഹാര സമരം നടത്തുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്കിന്റെ പേശികൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും പാറ്റാ പാർട്ടി നേതാവ് അഭിജിത് ദിപ്കെ . പ്രതിഷേധം 25 ദിവസമായി തുടരുകയാണ്, വാങ്ചുക്കിന്റെ നിരാഹാരം 17-ാം ദിവസത്തിലേക്ക് കടന്നു.

സിജെപി പുറത്തിറക്കിയ ഹെൽത്ത് ബുള്ളറ്റിൻ പ്രകാരം, നിരാഹാരം ആരംഭിച്ചതിനുശേഷം വാങ്ചുക്കിന്റെ ഭാരം 8.5 കിലോഗ്രാം കുറഞ്ഞു. അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം 109/70 എംഎം എച്ച്ജി ആയി . വാങ്ചുക്കിന്റെ പേശികൾ നിരന്തരം ദുർബലമാകുന്നുണ്ടെന്നും അദ്ദേഹത്തിന് വേദന അനുഭവപ്പെടുന്നുണ്ടെന്നും അഭിജിത് ദിപ്കെ പറഞ്ഞു.

‘ മറ്റെല്ലാവരെയും പോലെ, ഞാൻ അദ്ദേഹത്തോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു, പക്ഷേ അദ്ദേഹം പറഞ്ഞത് ‘എന്റെ നിരാഹാരം അവസാനിപ്പിക്കാൻ എന്നോട് ആവശ്യപ്പെടരുത്, എന്തുകൊണ്ടാണ് അവർ ചർച്ചകൾക്ക് തയ്യാറാകാത്തതെന്ന് സർക്കാരിനോട് ചോദിക്കൂ, ‘ എന്നാണ് ദീപ്‌കെ എക്‌സിൽ കുറിച്ചു.വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ ആം ആദ്മി പാർട്ടി മേധാവി അരവിന്ദ് കെജ്‌രിവാൾ തന്നെ വിളിച്ചതായും അദ്ദേഹത്തിന്റെ അവസ്ഥയിൽ അദ്ദേഹം കടുത്ത ആശങ്ക പ്രകടിപ്പിച്ചതായും ദീപ്‌കെ പറഞ്ഞു.

മറ്റൊരു പോസ്റ്റിൽ, ശിവസേന മേധാവി ഉദ്ധവ് താക്കറെ തന്നോട് സംസാരിച്ചതായും വാങ്ചുകിന്റെ ആരോഗ്യം അതിവേഗം വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചതായും ദീപ്‌കെ പറഞ്ഞു. വാങ്ചുകിന്റെ നിരാഹാരം അവസാനിപ്പിക്കാൻ താക്കറെ അഭ്യർത്ഥിച്ചുവെന്നും അദ്ദേഹത്തിന്റെ ആരോഗ്യമാണ് തന്റെ പ്രഥമ പരിഗണനയെന്നും ഉദ്ധവ് താക്കറെ പറഞ്ഞതായി ദീപ്‌കെ പറഞ്ഞു.

അതേസമയം, അനിശ്ചിതകാല നിരാഹാര സമരത്തിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ഡോ. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദീപ്ക്കിനെ ഇന്ന് രാവിലെയാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത് . നിരീക്ഷണത്തിനിടെ ദീപക്കിന്റെ ഹൃദയമിടിപ്പിൽ ഏറ്റക്കുറച്ചിലുകൾ കണ്ടെത്തിയതായും തുടർന്ന് ഡോക്ടർമാർ വിവിധ മെഡിക്കൽ പരിശോധനകൾ നടത്തിയതായും പാറ്റാ പാർട്ടി പറഞ്ഞിരുന്നു.

 

Recent Posts