
പത്തനംതിട്ട: കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട അടൂര്‍ കോട്ടമുകള്‍ സ്വദേശിനി ഷെഹന ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. യുവതിയുടെ ആണ്‍സുഹൃത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത അരുണ്‍ ശ്രീക്കുട്ടനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുമെന്നാണ് സൂചന. ഇയാള്‍ക്കെതിരെ മരിച്ച ഷെഹനയുടെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
യുവതിയുമായി ആണ്‍സുഹൃത്ത് കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.ഇരുവരുടെയും വസ്ത്രങ്ങളില്‍ രക്തക്കറയുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.വീട്ടില്‍ നിന്ന് ബഹളം കേട്ടതായി അയല്‍വാസികള്‍ നഗരസഭാ കൗണ്‍സിലര്‍ നെസ്മലിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ രാത്രിയാണ് 31 കാരി ഷെഹനയെ വീട്ടിലെ സ്റ്റെയര്‍കെയ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നാണ് ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ ഷെഹന ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു. സ്വകാര്യധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു യുവതി.