തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന സിനിമയിലെ ജോര്‍ജ്ജുകുട്ടിയുടെ കരുതല്‍ പോലും മുഖ്യമന്ത്രി സതീശനില്ലെന്ന് സൂചിപ്പിച്ച് ശ്രീജിത് പണിക്കര്‍. ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടി മൊഴിയില്‍ മക്കളെ ഉറപ്പിച്ചുനിര്‍ത്തുമ്പോള്‍ സതീശന്‍ മൊഴികള്‍ മാറ്റിമാറ്റിപ്പറയുകയാണ്. ബിസിനസ് മീറ്റിംഗിനായി ഹെലികോപ്റ്ററില്‍ പോയ സംഭവത്തില്‍ മുഖ്യമന്ത്രി സതീശന്‍ പരസ്പരവിരുദ്ധമായ മൊഴികള്‍ മാറ്റിമാറ്റി പറഞ്ഞതിനെ പരിഹസിക്കുകയായിരുന്നു ശ്രീജിത് പണിയ്‌ക്കര്‍.
ശ്രീജിത് പണിക്കര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു:
ഇന്നലെ മുഖ്യമന്ത്രി സതീശന്‍ പറഞ്ഞത്: “നിക്ഷേപകരെ കാണാൻ എറണാകുളത്തേക്ക് പോകാൻ ഞാൻ വന്ദേഭാരത് ബുക്ക് ചെയ്തിരുന്നതാണ്.”. [അതായത്, അവരെ കാണാൻ ആണ് വന്ദേഭാരത് ക്യാൻസൽ ചെയ്ത് ഹെലികോപ്ടറിൽ എറണാകുളത്ത് പോയത്.]
ഇന്ന് പറഞ്ഞത്: “അന്ന് വൈകിട്ട് ഞാൻ എറണാകുളത്ത് ഉള്ളതുകൊണ്ട് നിക്ഷേപകരെ അവിടെവച്ച് കാണാമെന്ന് പറഞ്ഞു.” അതായത്, എന്തായാലും എറണാകുളത്ത് ഉണ്ടാകും, അതുകൊണ്ട് അവരെ അവിടെവച്ച് കാണാമെന്ന് വച്ചു. എന്തരോ എന്തോ.
















