Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറന്മുള വിമാനത്താവളം: ഡ്രോണ്‍ സര്‍വേ നിയമവിരുദ്ധം,  സ്ഥലം സര്‍ക്കാര്‍ ഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2026, 09:22 am IST
inKerala

പത്തനംതിട്ട: അറന്മുള പുഞ്ചയിലെ വിവാദ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്നും അവിടെ അനുമതിയില്ലാതെ ഡ്രോണ്‍ സര്‍വേ നടത്തിയത് നിയമ വിരുദ്ധമാണെന്നും വ്യക്തമാക്കി ജില്ലാ കളക്ടര്‍ നിസാമുദ്ദീന്‍ എ. കോഴഞ്ചേരി തഹസീല്‍ദാരോട് വിശദീകരണം തേടി.

രണ്ടാഴ്ച മുമ്പാണ് മിച്ചഭൂമി തര്‍ക്കം നിലനില്‍ക്കുന്ന മേഖലയില്‍ ഭൂമിയുടെ മുന്‍ ഉടമ ഏബ്രഹാം കലമണ്ണില്‍ സ്വകാര്യ കമ്പനിയെ കൊണ്ട് ഡ്രോണ്‍ സര്‍വേ നടത്തിയത്. രണ്ടാം ഘട്ട സര്‍വേക്കായി ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ കമ്പനി എത്തുമെന്നും ഏബ്രഹാം കലമണ്ണില്‍ പറഞ്ഞിരുന്നു. ഇത് ജന്മഭൂമി പുറത്തു കൊണ്ടുവന്നതോടെ സംഭവം വിവാദമായി. ഇതേതുടര്‍ന്നാണ് കളക്ടര്‍ ഇടപെട്ടത്. രണ്ടാം ഘട്ട സര്‍വേ നടപടികളും തടഞ്ഞിട്ടുണ്ട്.

ഡ്രോണ്‍ സര്‍വേ നടത്തിയ കാര്യം റവന്യൂ വകുപ്പ് പ്ലീഡറെ അറിയിക്കുമെന്നും ഈ മാസം 16 ന് മിച്ചഭൂമി സംബന്ധിച്ച വാദം നടക്കുമ്പോള്‍ വിവരം ഹൈക്കോടതിയെ ധരിപ്പിക്കുമെന്നും അറിയുന്നു. പതിനേഴ് വര്‍ഷം മുമ്പ് 2009ല്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ.് അച്യുതാനന്ദന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആറന്മുള വിമാനത്താവളത്തിന് തത്ത്വത്തില്‍ അനുമതി ലഭിച്ചതെങ്കിലും എങ്ങനെയും പദ്ധതി നടപ്പാക്കാന്‍ തിടുക്കം കാട്ടിയത് 2011ല്‍ അധികാരത്തില്‍ എത്തിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാരായിരുന്നു. എന്നാല്‍ പദ്ധതി ഹരിത ട്രൈബ്യൂണല്‍ തടഞ്ഞതോടെ 2017 ആഗസ്തില്‍ ആറന്മുളയില്‍ ഏബ്രഹാം കലമണ്ണില്‍ വാങ്ങിക്കൂട്ടിയ 232 ഏക്കര്‍ അടക്കമുള്ള സ്ഥലം ഏഴു ദിവസത്തിനകം മിച്ചഭൂമിയായി ഏറ്റെടുക്കാന്‍ കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ അനു എസ്. നായര്‍ ഉത്തരവിട്ടിരുന്നു.

ഭൂപരിഷ്‌ക്കരണ നിയമം മറികടന്ന് കാരണം കാണിക്കാതെ ആറന്മുള പുഞ്ചയില്‍ നിയമ വിരുദ്ധമായി ഭൂമി വാങ്ങിയതിനാലായിരുന്നു നടപടി. ഉത്തരവിനെ തുടര്‍ന്ന് 17 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. എന്നാല്‍ തുടര്‍നടപടിക്ക് കാലതാമസം വന്നതോടെ ഏബ്രഹാം കലമണ്ണില്‍ ഹൈക്കോടതിയെ സമീപിച്ച് റവന്യൂ വകുപ്പ് നടപടിക്കെതിരെ സ്റ്റേ വാങ്ങി.

മിച്ചഭൂമിയായി 232 ഏക്കര്‍ ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ മനപൂര്‍വം കാലതാമസം വരുത്തിയതാണ് കലമണ്ണിലിന് സ്റ്റേ വാങ്ങാന്‍ അവസരം ഒരുക്കിയതെന്ന ആരോപണം അക്കാലത്ത് ഉയര്‍ന്നിരുന്നു. അന്നത്തെ റവന്യൂ മന്ത്രിയായ ഇ. ചന്ദ്രശേഖരന്‍ ഇതു സംബന്ധിച്ച് കളക്ടര്‍ ആയിരുന്ന ആര്‍. ഗിരിജയോട് വിശദീകരണവും തേടിയിരുന്നു. ഒന്‍പതു വര്‍ഷമായി കേസ് ഹൈക്കോടതിയിലാണ്.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ, തര്‍ക്ക ഭൂമിയാണെന്ന കാര്യം പരിഗണിക്കാതെയാണ് ഏബ്രഹാം കലമണ്ണില്‍ സര്‍വേ നടപടിയുമായി മുന്നോട്ടു പോയത്. ഇതോടെ, സര്‍ക്കാര്‍ ഉത്തരവില്ലാതെ പത്തനംതിട്ട കളക്ടറേറ്റില്‍ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള ചില ഉദ്യോഗസ്ഥര്‍ ആറന്മുള വിമാനത്താവള പദ്ധതി സംബന്ധിച്ച പഴയ ഫയലുകള്‍ എടുത്തത് ആരുടെ നിര്‍ദേശ പ്രകാരമെന്ന ചോദ്യവും ഉയര്‍ന്നു. ആന്റോ ആന്റണി എംപി, അബിന്‍ വര്‍ക്കി എംഎല്‍എ എന്നിവരാണ് ഇതിന് പിന്നിലെന്നും അഭിഭാഷകനായ ഒരു വസ്തു ദല്ലാളിന് ഇതില്‍ പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്.

Tags: Kerala UDF GovernmentAranmula Airport Projectസജിത്ത് പരമേശ്വരന്‍Aranmula Airport: Drone survey illegal; land belongs to the government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ് കെട്ടിചമച്ചതെന്ന് പരാതി, തുടരന്വേഷണത്തിന് എസ്ഐടി

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

Kerala

കെ ഫോണിന് പൂട്ട്; കോടികള്‍ വെള്ളത്തിലായി

Kerala

റെയില്‍ വികസനം: സര്‍ക്കാര്‍ മാറിയിട്ടും ഭൂമി ഏറ്റെടുക്കലില്‍ പുരോഗതിയില്ല

Kerala

ആറന്മുള വിമാനത്താവളം: തെരഞ്ഞെടുപ്പു ഫലം വന്നയുടന്‍ നീക്കവും തുടങ്ങി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.