ആലപ്പുഴ: പുന്നമടക്കായലില്‍ ആഗസ്റ്റ് 22ന് നടക്കുന്ന 72-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ‘ വള്ളം തുഴയുന്ന വേഴാമ്പല്‍’ കെ. സി. വേണുഗോപാല്‍ എം.പി പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ഭാമ ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. മന്ത്രി എം. ലിജു മുഖ്യാതിഥിയായിരുന്നു.
അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ ലോകോത്തര നിലവാരത്തിലേക്ക് വള്ളംകളിയെ ഉയര്‍ത്തിക്കൊണ്ടുവരാനും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായങ്ങള്‍ ഉറപ്പാക്കാനുമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും എം.പി പറഞ്ഞു. കേരളത്തിന്റെ അഭിമാനവും മുഖമുദ്രയുമാണ് വള്ളംകളിയെന്ന് ഭാമ പറഞ്ഞു.
ഭാഗ്യചിഹ്ന നിര്‍ണയവുമായി ബന്ധപ്പെട്ട് 148 എന്‍ട്രികളാണ് ലഭിച്ചത്. പുന്നപ്ര പുത്തന്‍വെളിയില്‍ ഗ്രാഫിക് ഡിസൈനറായ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തില്‍ വിജയിയായത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘റാം c/o ആനന്ദി’ എന്ന നോവലിന്റെ കവര്‍ ചെയ്തതും ഇദ്ദേഹമാണ്.
















