Kerala

ഇളയരാജക്ക് വേണ്ടി പാടിയ ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നും…കിളിയേ കിളിയേ…പിന്നെ ബാലഗോപാലനെ എണ്ണതേപ്പിച്ച പാട്ടും…

ഇളയരാജയ്ക്ക് വേണ്ടി എസ്.ജാനകി പാടിയ ഒരു ഗാനം കാലത്തെ അതിജീവിച്ച് ഇന്നും സിനിമയിലെത്തിയത് വലിയ അത്ഭുതമാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഇളയരാജയ്‌ക്ക് വേണ്ടി എസ്.ജാനകി പാടിയ ഒരു ഗാനം കാലത്തെ അതിജീവിച്ച് ഇന്നും സിനിമയിലെത്തിയത് വലിയ അത്ഭുതമാണ്. 1983ല്‍ പുറത്തിറങ്ങിയ ‘ആ രാത്രി’ എന്ന സിനിമയിലെ പൂവച്ചല്‍ ഖാദര്‍ എഴുതിയ ഗാനമാണ് കിളിയേ കിളിയേ…എന്ന് തുടങ്ങുന്ന ഗാനം.

ആ ഗാനം ചിട്ടപ്പെടുത്തിയത് ഇളയരാജയാണ്. ഇപ്പോള്‍ വീണ്ടും കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോക ചാപ്റ്റര്‍ 1 എന്ന സിനിമയിലും കിളിയേ കിളിയേ വീണ്ടും മലയാളി കേട്ടു.

‘ആ രാത്രി’ എന്ന സിനിമയില്‍ യേശുദാസും ജാനകിയും ചേര്‍ന്ന് ഇളയരാജയുടെ ഈണത്തില്‍ മറ്റൊരു ഗാനവും പാടി… നിലിമ തന്‍ ചാരുതയില്‍ എന്നതായിരുന്ന ഈ ഗാനം.

അതുപോലെ ബാലുമഹേന്ദ്ര സംവിധാനം ചെയ്ത യാത്ര എന്ന സിനിമയിലും ഇളയരാജയുടെ ഈണത്തില്‍ എസ്. ജാനകി പാടി. അതായിരുന്നു യമുനേ നിന്നുടെ നെഞ്ചില്‍ എന്ന ഗാനം. ഇത് മലയാളക്കരയാകെ ഏറ്റെടുത്ത ഗാനമായിരുന്നു. പാശ്ചാത്യ ബീറ്റ് ഉപയോഗിച്ച് ചിട്ടപ്പെടുത്തിയതായിരുന്നു ഈ ഗാനം. ബാലു മഹേന്ദ്ര തന്നെ സംവിധാനം ചെയ്ത ഓളങ്ങള്‍ എന്ന സിനിമയിലും ഇളയരാജ എസ് ജാനകി കൂട്ടുകെട്ടായിരുന്നു. ഇതില്‍ ഒഎന്‍വി എഴുതി കാപി രാഗത്തില്‍ ഇളയരാജ സംഗീതം ചെയ്ത ഗാനമായിരുന്നു തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം എന്നാ ഗാനം. ഇത് മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഗാനമാണ്.

ഓം നമഹ എന്ന ഒരു ഗാനവും ഇളയരാജ ചിട്ടപ്പെടുത്തി ജാനകി പാടിയിട്ടുണ്ട്. ഹംസനാദം എന്ന സിനിമയ്‌ക്ക് വേണ്ടി അന്തിക്കാട് മണി എഴുതിയതായിരുന്നു ഈ ഗാനം.

പക്ഷെ 1992ല്‍ ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിലാണ് ഇളയരാജ ജാനകി കൂട്ടുകെട്ട് മലയാളികളുടെ ആവേശമായി മാറിയത്. തികച്ചും വ്യത്യസ്തമായിരുന്നു ഈ ഗാനങ്ങള്‍. അതില്‍ ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളീ…ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ… എന്ന ബിച്ചു തിരുമല എഴുതിയ വരികള്‍ ഒരു താരാട്ട് പാട്ടിന്റെ ശൈലിയില്‍ ജാനകി പാടിയപ്പോള്‍ കേരളം അതിനൊപ്പം പാടി. ആ സിനിമയില്‍ തന്നെ എന്‍ പൂവേ പൊന്‍ പൂവേ എന്ന ഗാനവും ഹിറ്റായി.

1994ല്‍ ലേഡീസ് ഹോസ്റ്റല്‍ എന്ന സിനിമയിലും ഇളയരാജയും ജാനകിയും വ്യത്യസ്തമായ കൂറെ ഫണ്ണീസോങ്ങുകള്‍ സമ്മാനിച്ചു. പന്ത് തട്ടുന്ന മട്ടില്‍ തട്ടണം, വീട്ടില്‍ നിന്ന് വെളിയില്‍, ക്രിക്കറ്റ് ബാള്‍ ഒന്ന്, വിക്കറ്റ് സ്റ്റമ്പ് മൂന്ന് എന്നീ ഗാനങ്ങള്‍ യുവാക്കള്‍ക്കിടയില്‍ ഹരമായി.

കല്യാണി പ്രിയദര്‍ശന്‍ അഭിനയിച്ച ലോക ചാപ്റ്റര്‍ ഒന്നില്‍ വീണ്ടും ഇളയാരാജ-എസ്. ജാനകി ഒന്നിച്ച കിളിയേ കിളിയേ എന്ന ഗാനം

ഇളയരാജ സംഗീതം ചെയ്ത കിളിയേ കിളിയേ എന്ന ജാനകി പാടിയ ഗാനം:രചന പൂവച്ചല്‍ ഖാദര്‍

 

പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിലെ ജാനകി പാടിയ ഇളയരാജ ഗാനമായ ബിച്ചുതിരുമല എഴുതിയ ഓലത്തുമ്പത്തിരുന്നൂയലാടും എന്റെ പൈങ്കിളീ….എന്ന ഗാനം

ഇളയരാജ എസ് ജാനകി കൂട്ടുകെട്ടില്‍ പിറന്ന ഗാനം തുമ്പീ വാ തുമ്പക്കുടത്തിന്‍ തുഞ്ചത്തായ് ഊഞ്ഞാലിടാം…ഒഎന്‍വി എഴുതി കാപി രാഗത്തില്‍ ഇളയരാജ സംഗീതം ചെയ്ത ഗാനം

Recent Posts