ചെന്നൈ : തെന്നിന്ത്യൻ വാനമ്പാടി ഗായിക എസ് ജാനകി അന്തരിച്ചു . 88 വയസായിരുന്നു .വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരിലെ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 48,000-ത്തിലധികം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ മകൻ മുരളി കൃഷ്ണ അന്തരിച്ചിരുന്നു . അതിനുശേഷം, മകനെ ഓർത്ത് അഗാധമായ ദുഃഖത്തിലായിരുന്നു എസ് ജാനകി . ഇതിനെ തുടർന്ന് ആരോഗ്യം ഏറെ വഷളായിരുന്നു . ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് ജാനകി. എഴുപതുകളിലും എൺപതുകളിലും ജാനകി നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് അവരുടെ വിയോഗം.















