പാറശാല: കേരള-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ കളിയിക്കവിളയില്‍ മലയാളി നിയമ വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. ചെറുവാരറക്കോണത്തെ സ്വകാര്യകോളജ് വിദ്യാര്‍ഥിനിക്ക് നേരെയാണ് ലൈംഗികാതിക്രമശ്രമം ഉണ്ടായത്.
പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ഉള്‍പ്പെടെയാണ് കളിയിക്കാവിള പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥിനി ഉച്ചഭക്ഷണം കഴിച്ചശേഷം താമസസ്ഥലത്തേക്ക് പോകും വഴിയായിരുന്നു അതിക്രമം. ബൈക്കില്‍ എത്തിയവരാണ് വിദ്യാര്‍ഥിനിയ്‌ക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയത്. കുന്നംകോട് സ്വദേശി ഓടിച്ച ഇരുചക്ര വാഹനത്തിന്റെ പിന്നില്‍ ഇരുന്ന 17 വയസുകാരന്‍ ആണ് അതിക്രമത്തിന് ശ്രമിച്ചത്. ഇരുവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
















