കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ കുരിയോടിന് സമീപമായിരുന്നു അപകടം. പുനലൂരിൽനിന്ന് തിരുവനന്തപുരത്തേയ്‌ക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് എട്ട് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ബസ് ജീവനക്കാർ സമയോചിതമായി ഇടപെട്ടതിനാൽ യാത്രക്കാർക്കും പരുക്കേറ്റില്ല.
യാത്രയ്‌ക്കിടയിൽ ബസിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഡ്രൈവർ വാഹനം റോഡരികിൽ നിർത്തി യാത്രക്കാരെയെല്ലാം പുറത്തേക്കുമാറ്റി. നിമിഷങ്ങൾക്കകംതന്നെ ബസിലേക്ക് തീപടർന്നുപിടിക്കാൻ തുടങ്ങി. ഫയര്‍ഫോഴ്‌സ് എത്തി തീ പൂര്‍ണമായും അണച്ചിട്ടുണ്ട്. അതേസമയം തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ല.
















