Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു. മാവേലിക്കര പൊലീസാണ് കേസെടുത്തത്.

കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കേസിനാധാരമായ സംഭവം ഉണ്ടായത്.ആലപ്പുഴയില്‍ വച്ച് നടന്ന ബാലാവകാശ കമ്മീഷന്‍ സിറ്റിംഗില്‍ പൊലീസിന് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുക ആയിരുന്നു.

തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം വിനായകന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചതിനെതിരെയാണ് ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

 

Recent Posts