Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകൾ : കോടികളുടെ ഇടപാട്, ഇതുവരെ 175 പവനിലധികം സ്വർണ്ണ തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2026, 10:45 am IST
in Kerala

തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 70 പവൻ സ്വർണം നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്ന് രണ്ട് യുവതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതിയായ സിന്ധുകുമാരിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഏകദേശം ഒന്നരക്കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി.

ഒരു ദേശസാത്കൃത ബാങ്കിലെ നാല് അക്കൗണ്ടുകൾ ഉൾപ്പെടെ സിന്ധുകുമാരിക്ക് ആകെ ആറ് ബാങ്ക് അക്കൗണ്ടുകളാണ് ഉള്ളതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മറ്റ് അക്കൗണ്ടുകളിലെ ഇടപാടുകളും വിശദമായി പരിശോധിച്ചുവരികയാണ്. കൂടാതെ, പ്രതിയുടെ മൊബൈൽ ഫോണുകളും ഡിജിറ്റൽ തെളിവുകളും ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഫോണിലൂടെ പരാതി അറിയിച്ചവരോട് നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ 17-ലധികം പരാതികളാണ് വിഴിഞ്ഞം പൊലീസിന് ലഭിച്ചിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിൽ ഇതുവരെ 175 പവനിലധികം സ്വർണത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സൂചന. സ്വർണം മാത്രമല്ല, ആളുകളുടെ വസ്തുവിന്റെ ആധാരം കൈവശപ്പെടുത്തി വായ്‌പാ തട്ടിപ്പ് നടത്തിയതായും പരാതികൾ ഉയർന്നിട്ടുണ്ട്. കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

സ്വർണത്തട്ടിപ്പിനെ തുടർന്നുണ്ടായ മാനസിക ആഘാതത്തിലാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളായ വെണ്ണിയൂർ സ്വദേശിനി അഞ്ജു (28), വെങ്ങാനൂർ സ്വദേശിനി ഐശ്വര്യ (32)എന്നിവർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഈ സംഭവം സംസ്ഥാനത്തെ നടുക്കിയിരുന്നു.

നിലവിൽ റിമാൻഡിൽ കഴിയുന്ന സിന്ധുകുമാരിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താൻ അടുത്തയാഴ്ച കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും തുടർ അന്വേഷണം.

സിന്ധു 41പവൻ തട്ടിയെടുത്തുവെന്ന് കാട്ടി ഒരു കുടുംബം പരാതി നൽകിയിട്ടുണ്ട്. അഞ്ച്, പത്ത് പവൻ വീതം തട്ടിയെടുത്തുവെന്നും നിരവധിപേർ പരാതിപ്പെട്ടിട്ടുണ്ട്. സ്വർണം തട്ടിക്കുന്നതിന് പുറമേ പലരിൽ നിന്നും വസ്‌തുവിന്റെ പ്രമാണം വാങ്ങിയും ഇവർ പണയപ്പെടുത്താറുണ്ടായിരുന്നു. സ്വർണപ്പണയ സ്ഥാപനത്തിലേക്ക് സിന്ധു എത്തുന്നത് പതിവാണെന്നാണ് സമീപവാസികൾ പറയുന്നത്.

സ്വർണപ്പണയ സ്ഥാപനത്തിന്റെ ഉടമ അറിയാതെ സിന്ധുവിന് പണയം വയ്‌ക്കാനായി 70 പവൻ സ്വർണം ജീവനക്കാരായ അഞ്ജുവും ഐശ്വര്യയും നൽകിയിരുന്നു. ഈ സ്വർണം ഉടമകൾക്ക് തിരികെ കൊടുക്കാൻ പറ്റാതായതോടെയാണ് കഴിഞ്ഞ മാസം 30ന് ഷാർജാ ജ്യൂസിൽ വിഷം കലർത്തി ഇരുവരും ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച ഉച്ചയോടെയാണ് അഞ്ജു മരിച്ചത്. ഇന്ന് രാവിലെ ഐശ്വര്യയും മരിച്ചു. സിന്ധുകുമാരിക്കെതിരെ കത്തെഴുതി വച്ചശേഷമാമ് ഇരുവരും വിഷം കഴിച്ചത്.

മലയിൻകീഴ് മച്ചേലിലെ ബന്ധുവീട്ടിൽ നിന്ന് ഞായറാഴ്‌‌ച സിന്ധുകുമാരിയെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. സിന്ധുകുമാരിയുടെ വീട് റെയ്‌ഡ് ചെയ്തപ്പോൾ വ്യാജ വിസിറ്റിംഗ് കാർഡുകളും ബിൽ ബുക്കും കണ്ടെടുത്തു. പ്രതിക്കെതിരെ കോവളം സ്റ്റേഷനിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് രണ്ടുകേസും മലയിൽകീഴ് സ്റ്റേഷനിൽ വഞ്ചനാകുറ്റത്തിന് കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Tags: crimeSindhu kumari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്‌ബെക്കിസ്താനിൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; കൊലയാളി മലപ്പുറം സ്വദേശിയായ സദറുല്‍ അനമിനെതിരെ കേരളത്തിൽ കേസെടുത്തു , ഇന്ന് റീ പോസ്റ്റ്മോർട്ടം

India

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

India

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

Kerala

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

Kerala

തിരുവനന്തപുരം സ്വർണപ്പണയ തട്ടിപ്പ് ; ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇതെന്ത് ഭ്രാന്ത് ? സ്വന്തം പാർട്ടി പ്രവർത്തകരെ പൊതിരെ തല്ലി മമത ബാനർജി ; കാളിഘട്ടിലെ റാലിക്കിടെ പാർട്ടി പ്രവർത്തകന്റെ മുഖത്തടിക്കുന്ന വീഡിയോ വൈറൽ

ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം : നിക്ഷേപം, നവീകരണം, ശുദ്ധമായ ഊർജ്ജം എന്നിവയുടെ പുതിയ യുഗത്തിന് അടിത്തറയിടുമെന്ന് പ്രധാനമന്ത്രി മോദി

മഴയിലും വഴിയോരത്തിടം പിടിച്ച് ഞാവല്‍ പഴം; വില അൽപ്പം കൂടുതലാണെങ്കിലും നാവു കറുക്കും വരെ രുചിയോടെ നുണയാം

ഓളപരപ്പിലേക്ക് ആര്‍പ്പൂക്കര ചുണ്ടനും…ആഗസ്ത് 2ന് നീരണിയും, അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

ആറന്മുള വഴിപാട് വള്ളസദ്യ ജൂലൈ 19ന് ആരംഭിക്കും

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.