Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രജിസ്‌ട്രേഷനും ഇന്‍ഷുറന്‍സ് പ്രീമിയത്തിനും പണമില്ല; പുതിയ വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Jul 9, 2026, 09:29 am IST
inKerala
പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു

പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകള്‍ പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സി. എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നു

തിരുവനന്തപുരം: ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ പുതിയ ജീപ്പുകള്‍ അധികൃതരുടെ കെടുകാര്യസ്ഥതയെ തുടര്‍ന്ന് തുരുമ്പെടുത്ത് നശിക്കുന്നു. സംസ്ഥാനത്തെ പൊതുമരാമത്ത് ഓഫീസുകളുടെ ആവശ്യങ്ങള്‍ക്കായി വാങ്ങിയ 23 പുതിയ മഹീന്ദ്ര ബൊലേറോ ജീപ്പുകളാണ് പിഎംജിയിലെ പിഡബ്ല്യുഡി റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് വളപ്പില്‍ ദിവസങ്ങളായി നിര്‍ത്തിയിട്ടിരിക്കുന്നത്.

പുതിയ വാഹനങ്ങള്‍ വാങ്ങിയിട്ട് ആഴ്ചകളായിട്ടും അവ നിരത്തിലിറക്കാന്‍ കഴിയാത്തതിന് പിന്നില്‍ ഉദ്യോഗസ്ഥതലത്തിലെ കടുത്ത അനാസ്ഥയും മെല്ലെപ്പോക്കുമാണ്. വാഹനങ്ങള്‍ വാങ്ങിയെങ്കിലും അവയുടെ രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ അടിസ്ഥാന നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വകുപ്പ് കാട്ടുന്ന അലംഭാവമാണ് വാഹനങ്ങളുടെ ഈ ദുരവസ്ഥയ്‌ക്ക് കാരണം.

സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്‌ക്കുന്നതിനായി ഫണ്ട് അനുവദിക്കുന്നതിലും ആവശ്യമായ രേഖകള്‍ തയാറാക്കുന്നതിലും, വാഹനങ്ങള്‍ പൂര്‍ണസജ്ജമാക്കുന്നതിനും ആവശ്യമായ ആക്‌സസറികള്‍ ഘടിപ്പിക്കുന്നതിനുമുള്ള ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവുമാണ് നടപടികള്‍ വൈകിപ്പിക്കുന്നത്. ഇനിയും കുറച്ചുനാള്‍ കൂടി പുത്തന്‍ വാഹനങ്ങള്‍ വെയിലും മഴയും കൊള്ളേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

പുതിയതായി വാങ്ങിയിട്ടും നിരത്തിലിറക്കാന്‍ കഴിയാത്ത സാഹചര്യമായതോടെ, ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതലാണ് നശിക്കുന്നത്. പുതിയ വാഹനങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കാതെ കിടന്നാല്‍ എന്‍ജിന്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. വെയിലും മഴയുമേറ്റ് വാഹനം പുറത്ത് കിടക്കുന്നത് എന്‍ജിന്‍, പെയിന്റ്, ടയര്‍ തുടങ്ങി വാഹനത്തിന്റെ പ്രധാന ഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമതയെയും ആയുസിനെയും സാരമായി ബാധിക്കും. വാഹനങ്ങള്‍ ആവശ്യമായിരിക്കുന്ന പല ഓഫീസുകളും പഴയ വാഹനങ്ങള്‍ ഉപയോഗിച്ച് കഷ്ടപ്പെടുമ്പോഴാണ്, ലഭ്യമായ പുതിയ വാഹനങ്ങള്‍ കൃത്യസമയത്ത് നിരത്തിലിറക്കാനാകാതെ നശിപ്പിക്കുന്നത്.

Tags: egistration and insurance premiumsvehicles are rusting awayMahindra Bolero JeepExecutive EngineerPWD Roads Division
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.