Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

കിഴക്ക്-പടിഞ്ഞാറ് ക്രൂഡ് പൈപ്പ്‌ലൈനിന്റെ ശേഷി പ്രതിദിനം രണ്ട് ദശലക്ഷം ബാരലായി ഉയർത്താൻ സൗദി അറേബ്യ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇത് സൗദി അറേബ്യയ്‌ക്കും അയൽ ഗൾഫ് രാജ്യങ്ങൾക്കും സുരക്ഷിതമായി ലോകത്തിലേക്ക് എണ്ണ എത്തിക്കുന്നത് എളുപ്പമാക്കും

വൈശാഖ് നെടുമലbyവൈശാഖ് നെടുമല
Jul 8, 2026, 08:28 am IST
inGulf, Marukara

റിയാദ് : സൗദി അറേബ്യ തങ്ങളുടെ അസംസ്കൃത എണ്ണ പൈപ്പ്‌ലൈനിന്റെ ശേഷി പടിഞ്ഞാറൻ ചെങ്കടൽ തീരത്തേക്ക് വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. കിഴക്ക്-പടിഞ്ഞാറ് ക്രൂഡ് പൈപ്പ്‌ലൈനിന്റെ ശേഷി പ്രതിദിനം രണ്ട് ദശലക്ഷം ബാരലായി ഉയർത്താൻ സൗദി അറേബ്യ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഇത് സൗദി അറേബ്യയ്‌ക്കും അയൽ ഗൾഫ് രാജ്യങ്ങൾക്കും സുരക്ഷിതമായി ലോകത്തിലേക്ക് എണ്ണ എത്തിക്കുന്നത് എളുപ്പമാക്കും.

പൈപ്പ്‌ലൈൻ വഴി അപകടകരമായ ചോക്ക്‌പോയിന്റുകൾ (ഇടുങ്ങിയ കടൽ വഴികൾ) കടന്നുപോകാതെ ആഗോള വിപണികളിലേക്ക് എണ്ണ എത്തിക്കാൻ അവർക്ക് കഴിയും. പ്രധാനപ്പെട്ട കടൽ ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ നിലവിലുള്ള തടസ്സം കണക്കിലെടുത്ത് കൂടിയാണ് സൗദി ഈ പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ ആഗ്രഹിക്കുന്നത്.

റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച് 1980-കളിൽ നിർമ്മിച്ച നിലവിലുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് രാജ്യത്തിന്റെ കിഴക്കൻ എണ്ണപ്പാടങ്ങളിൽ നിന്ന് തുറമുഖ നഗരമായ യാൻബുവിലെ ചെങ്കടൽ കയറ്റുമതി ടെർമിനലിലേക്ക് പ്രതിദിനം 7 ദശലക്ഷം ബാരൽ എണ്ണ കൊണ്ടുപോകാൻ കഴിയും. ഹോർമുസ് പ്രതിസന്ധിക്കുശേഷം സൗദി അറേബ്യയ്‌ക്ക് ഇത് ഒരു സുപ്രധാന ഊർജ്ജ അടിസ്ഥാന സൗകര്യമായി മാറിയിട്ടുണ്ട്. പേർഷ്യൻ ഗൾഫിലൂടെ കടന്നുപോകാതെ ദശലക്ഷക്കണക്കിന് ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ ഇത് അനുവദിക്കുന്നു. ഇപ്പോൾ റിയാദ് ഇത് കൂടുതൽ വേഗത്തിൽ വികസിപ്പിക്കാനും ഇറാന് ഒരു പ്രഹരം നൽകാനുമാണ് അവർ ആഗ്രഹിക്കുന്നത്.

അയൽ രാജ്യങ്ങളുമായുള്ള ചർച്ചകൾ

ചെങ്കടലിലെ യാൻബു തുറമുഖത്തേക്ക് പ്രതിദിനം 7 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ പൈപ്പ്‌ലൈനിലൂടെ കൊണ്ടുപോകാൻ കഴിയും. മെയ് മാസത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ അരാംകോ പറഞ്ഞത് ഇതിൽ ഏകദേശം രണ്ട് ദശലക്ഷം ബാരൽ വെസ്റ്റ് കോസ്റ്റിലെ ശുദ്ധീകരണശാലകളിലേക്കാണ് പോകുന്നതെന്നും ഏകദേശം 5 ദശലക്ഷം ബാരൽ കയറ്റുമതിക്കാണെന്നുമാണ്.

കൂടാതെ പൈപ്പ്‌ലൈൻ ശേഷി വർദ്ധിപ്പിക്കുന്നതിനായി സൗദി അറേബ്യ അയൽക്കാരുമായി ചർച്ചകൾ നടത്തിവരികയാണ്. എന്നിരുന്നാലും അരാംകോയുടെ വികസന പദ്ധതിയിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കണോ അതോ പുതിയ പൈപ്പ്‌ലൈനുകൾ നിർമ്മിക്കണോ എന്ന് വ്യക്തമല്ല. ഈ വിപുലീകരണത്തിൽ എണ്ണ ഉൽ‌പന്നങ്ങൾക്കായുള്ള ഒരു ചെറിയ രണ്ടാമത്തെ പൈപ്പ്‌ലൈൻ ഉൾപ്പെട്ടേക്കാം.

കോടിക്കണക്കിന് ഡോളർ ചെലവഴിക്കും

കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് മറികടക്കാൻ പറ്റുന്ന റൂട്ടുകളില്ല. ഇറാഖിൽ നിന്ന് തുർക്കിയിലേക്കുള്ള പൈപ്പ്‌ലൈൻ ഇടയ്‌ക്കിടെയുള്ള തകരാറുകൾ കാരണം ശേഷി കുറവുമാണ്. അതേ സമയം കുവൈറ്റ് എണ്ണ ഉൾക്കൊള്ളുന്നതിനായി സൗദി അറേബ്യയും എമിറേറ്റ്‌സും തങ്ങളുടെ പൈപ്പ്‌ലൈൻ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്തിവരികയാണെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ സിഇഒ ഷെയ്ഖ് നവാഫ് അൽ-സബാഹ് കഴിഞ്ഞ മാസം പ്രസ്താവിച്ചു.

ഇതിനു പുറമേ പദ്ധതിയെക്കുറിച്ച് പരിചയമുള്ള മറ്റൊരു സ്രോതസിൽ നിന്നുള്ള വിവരമനുസരിച്ച് ഇതിന് നിരവധി വർഷങ്ങൾ എടുക്കുമെന്നും കോടിക്കണക്കിന് ഡോളർ ചിലവാകുമെന്നും പറഞ്ഞു. സൗദി ക്രൂഡ് ഓയിൽ വില നിശ്ചയിക്കുന്ന രീതിയിൽ ഇതിന് മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം. ചർച്ചകൾ നിലവിൽ പ്രാരംഭ ഘട്ടത്തിലാണ്, ഈ വിഷയത്തിൽ ചില പ്രഖ്യാപനങ്ങൾ സൗദി അറേബ്യയിൽ നിന്നും അയൽക്കാരിൽ നിന്നും സമീപഭാവിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഇറാന്റെ യുദ്ധം ഹോർമുസിൽ ചെലുത്തിയ ആഘാതം

യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് ഉപരോധിച്ചത് ഗൾഫ് രാജ്യങ്ങളെ പ്രതിദിനം 12 ദശലക്ഷം ബാരൽ വരെ ഉത്പാദനം നിർത്തിവയ്‌ക്കാൻ നിർബന്ധിതരാക്കി. തുടർന്ന് ഇത് ഇന്ധന വില കുതിച്ചുയരാൻ കാരണമായി. പ്രാരംഭ യുഎസ്-ഇറാൻ കരാർ ഹോർമുസ് കടലിടുക്ക് തുറന്നിടുന്നതിന് മുൻഗണന നൽകിയിരുന്നു. എന്നാൽ കടലിടുക്കിൽ സംഘർഷം ഉയർന്ന നിലയിലാണ്.

Tags: Crude pipelineSaudi ArabiaPravasiiranGulfGCCHormuz Crisis
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇറാന്റെ ഗൾഫിലെ എണ്ണത്താവളത്തിൽ അമേരിക്ക ബോംബാക്രമണം നടത്തി

News

ഇറാന്റെ ‘പിക്ആക്‌സ് മൗണ്ടൻ’ വൈകാതെ ആക്രമിക്കുമെന്ന് ട്രമ്പിന്റെ ഭീഷണി

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Gulf

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

Gulf

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ കെ പി സി സി നടപടി: പാളയം പ്രദീപിനും സജാദിനും സസ്പന്‍ഷന്‍

വിവാഹാലോചനയിലൂടെ 22.2 ലക്ഷം രൂപ തട്ടിപ്പ്; ബെംഗളൂരുവിലെ ഡോക്ടറെ കബളിപ്പിച്ചത് വ്യാജ നേത്രരോഗവിദഗ്ധൻ

ഡോ. ഡി. എം. വാസുദേവനൊപ്പം ഡോ. രാജേഷും, ഡോ. രഞ്ജിത്ത് ശീലഭദ്രനും

ഗവേഷണ മേഖലയില്‍ അത്ഭുതങ്ങള്‍ വിരിയിക്കുന്ന ഗുരുനാഥന്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

ലോക ഭൂപട പ്രമേയത്തെ പിന്തുണയ്‌ക്കുന്നു : എന്നാൽ ജമ്മു കശ്മീർ, ലഡാക്ക് എന്നിവയുടെ കൃത്യതയില്ലാത്ത ചിത്രീകരണം പാടില്ലെന്ന് ഐക്യരാഷ്‌ട്രസഭയോട് ഇന്ത്യ

വയസാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ; ഇന്‍സ്റ്റാഗ്രാം കത്തിച്ച് മമ്മൂക്ക

അതിരപ്പിള്ളിയില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

കഥ: കത്തിയേറ്

ജെഎൻയുവിൽ പ്രൊഫസറിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് പത്തിലധികം വിദ്യാർത്ഥിനികൾ :  അന്വേഷണം പ്രഖ്യാപിച്ച് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി

കാന്തപുരത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നത് ശരിയല്ലെന്ന് ഫാത്തിമ തെഹ്ലിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.