Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 06:51 am IST
in Kerala
കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍

കൊച്ചി: 2026 ലെ ഭാരതത്തിന്റെ ബ്രിക്സ് അധ്യക്ഷ പദവിക്ക് കീഴില്‍, ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് (ഡബ്ല്യുഡബ്ല്യുജി) യോഗത്തിന് കൊച്ചിയില്‍ തുടക്കമായി. സ്ത്രീശാക്തീകരണം, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരസ്പര താത്പര്യമുള്ള മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി ബ്രിക്സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഈ രണ്ട് ദിവസത്തെ യോഗത്തില്‍ പങ്കെടുക്കും.

ഭൂമിശാസ്ത്രപരമായ അകലം നമ്മെ ശാരീരികമായി അകറ്റി നിര്‍ത്തുമ്പോഴും, സ്ത്രീശാക്തീകരണത്തിന് മുന്‍ഗണന നല്‍കുന്നതിലുള്ള നമ്മുടെ പ്രതിബദ്ധത നമ്മെ പരസ്പരം അടുപ്പിച്ചു നിര്‍ത്തുന്നതായി പ്രതിനിധികളെ സ്വാഗതം ചെയ്ത് വനിതാ ശിശുവികസന മന്ത്രാലയം സെക്രട്ടറി അനില്‍ മാലിക് പറഞ്ഞു. അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്കും പരസ്പര പഠനത്തിനും ക്രിയാത്മകമായ സഹകരണത്തിനും ഈ യോഗം വഴിയൊരുക്കുമെന്നും, സ്ത്രീ ശാക്തീകരണത്തിനായുള്ള ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധതയെ അത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഭാരതത്തിന്റെ ബ്രിക്സ് അധ്യക്ഷ പദവിയെക്കുറിച്ച് പരാമര്‍ശിച്ച് ബ്രിക്സ് രാജ്യങ്ങളുടെ പൊതുവായ അഭിലാഷങ്ങളേയും സമകാലിക ആഗോള വെല്ലുവിളികളേയും പ്രതിഫലിപ്പിക്കുന്ന നാല് മുന്‍ഗണനാ മേഖലകളെ അടിസ്ഥാനമാക്കിയാണ് വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണരംഗത്തെ വനിതാ പങ്കാളിത്തത്തിലൂടെയും നേതൃത്വത്തിലൂടെയും കൂടുതല്‍ കരുത്തുറ്റ ഒരു ബ്രിക്സ് സഖ്യം രൂപീകരിക്കുക, മാറ്റത്തിന്റെ ചാലകശക്തികളായി സ്ത്രീകളുടെ സാമ്പത്തിക- ഡിജിറ്റല്‍ പങ്കാളിത്തം ഉറപ്പാക്കുക, വനിതാ സംരംഭകത്വവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍, ഭക്ഷ്യസുരക്ഷ, പോഷകാഹാരം എന്നിവയില്‍ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുക എന്നിവയാണ് ഈ നാല് മുന്‍ഗണനാ മേഖലകള്‍.

കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള പങ്കാളിത്തത്തിന് ഈ മുന്‍ഗണനാ മേഖലകള്‍ ശക്തമായ ഒരു ചട്ടക്കൂട് നല്‍കിയിട്ടുണ്ടെന്നും കൊച്ചിയില്‍ നടക്കുന്ന യോഗത്തിലെ ചര്‍ച്ചകള്‍ക്ക് ഇവ തുടര്‍ന്നും വഴികാട്ടിയാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനകേന്ദ്രീകൃതവും മാനവികതയ്‌ക്ക് മുന്‍ഗണന നല്‍കുന്നതുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്ന പ്രതിരോധശേഷി, നൂതനാശയങ്ങള്‍, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക എന്ന ഭാരതത്തിന്റെ ബ്രിക്സ് അധ്യക്ഷപദവിയുടെ മുഖ്യ പ്രമേയത്തിന് കീഴിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വനിതാ മന്ത്രിതല യോഗം ഇന്നും നാളെയും നടക്കും.

Tags: kochiBRICS Women's Working Group (WWG) Meeting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

പുതിയ വാര്‍ത്തകള്‍

നെടുമ്പാശ്ശേരിയിൽ സ്പായിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന പരാതി; ഗുണ്ടാ നേതാവ് മരട് അനീഷ് വീണ്ടും പിടിയിൽ

‘ട്രംപ് കാര്‍ഡ്’ ബലോഗന് ഫിഫയുടെ ഗ്രീന്‍ സിഗ്നല്‍

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം; വന്‍ ആയുധശേഖരം പിടികൂടി

നെയ്‌മര്‍ ജോഗോ ബൊനീറ്റോയുടെ സംഗീതം

ആറാം നക്ഷത്രം അകലെ… ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്ത്

സംസ്ഥാനത്ത് പെരുമഴ തുടരുന്നു: അഞ്ച് ജില്ലകളിൽ ഇന്ന് ജാ​ഗ്രതാ നിർദ്ദേശം

52% സഹകരണ സംഘങ്ങളും വന്‍ കടക്കെണിയില്‍

പൊതുമരാമത്ത് വിശ്രമകേന്ദ്രം മുറി വേണ്ടവര്‍ നേരിട്ട് ബുക്ക് ചെയ്യണം; സൈറ്റ് തകരാറിലായിട്ട് ഒന്നരമാസം

മന്ത്രജപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവ: മന്ത്രോപാസന കൊണ്ട് നമുക്ക് ജീവിതത്തിലുണ്ടാകുന്ന നേട്ടങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.