Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2026, 11:16 am IST
inIndia

ഹൈദരാബാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ അതിവേഗ വളര്‍ച്ചയ്‌ക്ക് കരുത്തുപകര്‍ന്ന് ഭാരതത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍ കുതിപ്പ്. രാജ്യത്തെ ഡാറ്റാ സെന്റര്‍ ശേഷി 2020-ലെ 375 മെഗാവാട്ടില്‍ നിന്ന് നാലിരട്ടിയിലധികം വര്‍ധിച്ച് നിലവില്‍ 1,575 മെഗാവാട്ടായി ഉയര്‍ന്നതായി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം വ്യക്തമാക്കി. മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് പുറമെ ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ പുതിയ സംസ്ഥാനങ്ങളിലേക്കും ഡാറ്റാ സെന്റര്‍ നിക്ഷേപങ്ങള്‍ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.

ഗവേഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും താങ്ങാനാവുന്ന വിലയില്‍ കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി ‘ഇന്ത്യാ എഐ മിഷന്‍’ വന്‍ വിപുലീകരണമാണ് നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 2026 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 45,000-ത്തിലധികം ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകളുടെ കമ്പ്യൂട്ട് ശേഷി പങ്കുവെക്കാനായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് 2026 ആഗസ്റ്റ് ആയപ്പോഴേക്കും 237 പ്രൊജക്റ്റുകള്‍ക്ക് സബ്‌സിഡിയുള്ള എഐ കമ്പ്യൂട്ടിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലഭ്യമാക്കാനും സാധിച്ചു.

കമ്പ്യൂട്ടിംഗ് ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തദ്ദേശീയമായി എഐ മോഡലുകള്‍ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും സജീവമാണ്. വിവിധ അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുത്ത 12 ലാര്‍ജ് മള്‍ട്ടിമോഡല്‍ മോഡലുകളും 8 ചെറിയ ഭാഷാ മോഡലുകളും ഉള്‍പ്പെടെ 20 തദ്ദേശീയ ഫൗണ്ടേഷന്‍ മോഡലുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകളും പ്രാദേശിക സന്ദര്‍ഭങ്ങളും കൃത്യമായി ഉള്‍ക്കൊള്ളുന്ന അക സാങ്കേതികവിദ്യകള്‍ രൂപപ്പെടുത്താന്‍ ഈ സംരംഭം ഏറെ സഹായകരമാകും.

രാജ്യത്തെ എഐ ആവാസവ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി 2026 ജൂലൈ വരെ ‘എഐ കോഷ്’ വഴി 14,000-ലധികം ഡാറ്റാസെറ്റുകളും 331 എഐ മോഡലുകളുമാണ് ഗവേഷകര്‍ക്കായി ഹോസ്റ്റ് ചെയ്തിട്ടുള്ളത്.

ഏകദേശം 10,372 കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന ഇന്ത്യാ എഐ മിഷന്‍, സാങ്കേതിക രംഗത്ത് രാജ്യത്തെ സ്വയംപര്യാപ്തവും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതവുമാക്കി മാറ്റുക ലക്ഷ്യമിട്ടുള്ള സുപ്രധാന ചുവടുവെപ്പാണ്.

Tags: Ministry of Electronics and Information TechnologyIndia AI MissionGraphics Processing Unit
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ അത്‌ലറ്റിക്സ് ഫൈനൽ സീരീസ്: അനിമേഷ് കുജുറിന് ഇരട്ട വിജയം, മികച്ച രണ്ടാമത്തെ വേഗതയേറിയ സമയം കുറിച്ച് ഹരിത ഭദ്ര

2024 ൽ ഭാര്യയുമായി വേർപിരിഞ്ഞു : ഇപ്പോൾ താമസം മാതാപിതാക്കൾക്കൊപ്പമെന്ന് ശ്രീനാഥ് ഭാസി

ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ; ഈ മാസം ഏഴിന് മാത്രം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,920 രൂപ

തൃശൂരിൽ വീണ്ടും ക്ഷേത്രത്തിൽ കവർച്ച; കുന്നംകുളത്ത് 15 കിലോ വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നു

ബസ് ഡ്രൈവര്‍മാർ റോഡിന്റെ തമ്പുരാക്കന്മാരല്ല; ഹെവി വാഹനങ്ങൾ മര്യാദയും ഉത്തരവാദിത്വവും പാലിക്കണം: ഹൈക്കോടതി

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

മോര്‍ഫിംഗ് കേസില്‍ അറസ്റ്റിലായ സുബിന്‍ബാബു ആത്മഹത്യയ്‌ക്ക് ശ്രമിച്ചു ; മലപ്പുറത്തെ ലോഡ്ജില്‍ കൈഞരമ്പു മുറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.