Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

സുനില്‍ തളിയല്‍byസുനില്‍ തളിയല്‍
Jul 6, 2026, 02:13 pm IST
inKerala, Thiruvananthapuram

തിരുവനന്തപുരം: നഗരസഭയുടെ ലൈസന്‍സ് എടുക്കാതെയും അമിത നിരക്ക് ഈടാക്കിയും നഗരത്തിലെ സ്വകാര്യ വണ്ടിത്താവളങ്ങള്‍. കേരള മുനിസിപ്പാലിറ്റി ആക്ട് 1994 സെക്ഷന്‍ 475 പ്രകാരം നഗരസഭാ ലൈസന്‍സ് ഇല്ലാതെ വണ്ടിത്താവളങ്ങള്‍ ആരംഭിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ പാടില്ലെന്ന നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തനം. കൂടാതെ പൊതുജനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കി പ്രവര്‍ത്തിക്കുന്ന വ്യാപാര/സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നഗരസഭയുടെ മുന്‍കൂര്‍ ലൈസന്‍സ് നിര്‍ബന്ധമായും പാങ്ങേണ്ടതാണ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് നിയമലംഘനവുമാണ്. എന്നാല്‍ നഗരസഭാ പരിധിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന നിരവധി വണ്ടിത്താവളങ്ങളുണ്ട്. കോര്‍പ്പറേഷന്‍ നിശ്ചയിച്ചിട്ടുള്ള തുകയെക്കാള്‍ അമിത നിരക്കാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്ന വണ്ടിത്താവളങ്ങളെല്ലാം പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. പൊതുജനങ്ങളുടെ കീശ കീറുന്നതോടൊപ്പം കോര്‍പ്പറേഷന്റെ വരുമാന നഷ്ടത്തിനും ഇത്തരം അനധികൃത വണ്ടിത്താവളങ്ങള്‍ കാരണമാകുന്നു. വന്‍കിട മാളുകള്‍ മുതല്‍ സാധാരണക്കാര്‍ വരെ അനധികൃത വണ്ടിത്താവളങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അമിത നിരക്ക് ഈടാക്കുന്നുവെന്ന് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതിയെതുടര്‍ന്ന് ഷോപ്പിംഗ് മാളുകള്‍, അശുപത്രികള്‍ എന്നിവിടങ്ങളിലെ വണ്ടിത്താവളങ്ങള്‍, സ്വകാര്യ വ്യക്തികള്‍ നടത്തുന്ന പാര്‍ക്കിംഗ് ഏര്യകള്‍ തുടങ്ങിയ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പത്തോളം സ്ഥാപനങ്ങള്‍ ലൈസന്‍സ് ഫീസ് പിഴ ഒടുക്കണമെന്നും അല്ലാത്തപക്ഷം അവ അടച്ചുപൂട്ടണമെന്നും കാണിച്ച് നോട്ടീസ് നല്‍കുകയുണ്ടായി. എന്നാല്‍ പിന്നീട് തുടര്‍ നടപടികളൊന്നും ഇക്കാര്യത്തില്‍ നഗരസഭ സ്വീകരിച്ചിട്ടില്ല. 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ 2024-25 വരെ ഇത്തരത്തില്‍ പല അനധികൃത വണ്ടിത്താവളങ്ങള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മുന്‍ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല.

പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്ന വന്‍കിട മാളുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലും മുന്‍ ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ് റൂള്‍സ് പ്രകാരം വന്‍കിട കെട്ടിടങ്ങള്‍ക്ക് അനിവാര്യമായി ഉണ്ടായിരിക്കേണ്ട പാര്‍ക്കിംഗ് ഏര്യ വണ്ടിത്താവളം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടില്ല. കെട്ടിട സമുച്ചയത്തോട് ചേര്‍ന്നാണ് വണ്ടിത്താവളങ്ങള്‍ ആരംഭിക്കുന്നതെങ്കില്‍ ബില്‍ഡിംഗ് റൂള്‍സ് പ്രകാരമുള്ള പാര്‍ക്കിംഗ് ഏര്യ പ്രത്യേകം വേര്‍ തിരിക്കേണ്ടതും ആ സ്ഥലം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭ്യമാക്കേണ്ടതുമാണ്. എന്നാല്‍ നഗരത്തിലെ പല വന്‍കിട മാളുകളിലും ഉപഭോക്താക്കളില്‍ നിന്ന് പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നതായും പരാതിയുണ്ട്. വന്‍കിട മാളുകളിലെ പാര്‍ക്കിംഗ് ഏര്യകള്‍ക്ക് പുറമേ അധികമായി പാര്‍ക്കിംഗ് ഏര്യകള്‍ സജ്ജീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് നഗരസഭയില്‍ നിന്നും ലൈസന്‍സ് വാങ്ങണമെന്നാണ് ചട്ടം. എന്നാല്‍ പല വന്‍കിട ഷോപ്പിംഗ് മാളുകളിലും അധിക പാര്‍ക്കിംഗ് ഏര്യകള്‍ ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന വണ്ടിത്താവളങ്ങള്‍ കോര്‍പ്പറേഷന്‍ നിശ്ചയിച്ച നിരക്കിനെക്കാള്‍ കൂടിയ തുകയാണ് ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്നത്.

Tags: Thiruvananthapuram CorporationThiruvananthapuram cityillegal parkingMunicipality License
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചു

Kerala

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.