Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Jul 6, 2026, 01:46 pm IST
inKerala, Thiruvananthapuram

പാറശ്ശാല: പനയുത്പന്നങ്ങളുടെ വിപണനവും തൊഴിലാളി ക്ഷേമവും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെല്‍പാമിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍. ഇതോടെ ദുരിതത്തിലായിരിക്കുകയാണ് തൊഴിലാളികള്‍. ഇവിടെ നിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടു പോയിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ ആരംഭിക്കണമെന്നും ശമ്പള കുടിശിഖ പൂര്‍ണ്ണമായും നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി തവണ തൊഴിലാളികള്‍ വ്യവസായ വകുപ്പിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല.

തെക്കന്‍ കേരളത്തിലെ പന കൃഷിയിലൂടെ പനയുത്പന്നങ്ങളുടെ വിപണനവും വികസനവും പനകയറ്റ തൊഴിലാളികളുടെ ക്ഷേമവും ലക്ഷ്യമിട്ട് 1985 ല്‍ പാറശാലയ്‌ക്ക് സമീപം കൊറ്റാമത്താണ് ആസ്ഥാനം ആരംഭിച്ചത്. പരമ്പരാഗത പന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്യുക, പനയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം തുടങ്ങിയത്. പനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ആദ്യഘട്ടങ്ങളില്‍ കെല്‍പാം വിപണിയില്‍ എത്തിച്ചിരുന്നുവെങ്കിലും നിലവില്‍ സ്ഥാപനം അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്.

നൊങ്ക് സര്‍ബത്ത്, പനം കല്‍ക്കണ്ടം, കരുപ്പട്ടി, പാം കോള, പനയോല ഉത്പന്നങ്ങള്‍ എന്നിവ ഇവിടെ നിന്നും ആദ്യഘട്ടത്തില്‍ ഉത്പാദിപ്പിച്ചിരുന്നു. തുടക്കകാലത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെല്‍പാമിന്റെ പ്രവര്‍ത്തനം മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കാത്തതും കാരണം സ്ഥാപനം വലിയ തകര്‍ച്ചയിലാണ്. സ്ഥാപനത്തിന്റെ ചുമതലയുണ്ടായിരുന്ന മാനേജിങ് ഡയറക്ടറുള്‍പ്പെടെ ലക്ഷങ്ങള്‍ ശമ്പളം പറ്റുന്നുണ്ടെങ്കിലും തങ്ങള്‍ പട്ടിണിയിലാണെന്ന് ജീവനക്കാര്‍ പറയുന്നു. അരക്കോടിയോളം രൂപയുടെ വിറ്റുവരവുണ്ടായിരുന്ന സ്ഥാപനമാണ് അധികൃതരുടെ പിടിപ്പുകേടും അഴിമതിയും മൂലം അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരിക്കുന്നത്.

കെല്‍പാമില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ജില്ലയുടെ വിവിധയിടങ്ങളിലെ സ്റ്റാളുകളില്‍ക്കൂടിയും ഏജന്‍സികളിലൂടെയും വിറ്റഴിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ വിറ്റഴിക്കാതെയുള്ള ഉത്പന്നങ്ങള്‍ ഏജന്‍സികള്‍ തിരിച്ചേല്‍പ്പിച്ചത് ആസ്ഥാനത്ത് കെട്ടിക്കിടക്കുകയാണ്. വിതരണക്കാര്‍ക്ക് ഉത്പന്നങ്ങളുടെ മേല്‍ നല്‍കുന്ന കമ്മിഷന്‍ നിരക്ക് കുറച്ചതോടെ ഇവര്‍ കെല്‍പാം ഉത്പന്നങ്ങള്‍ എടുക്കുന്നതു നിര്‍ത്തുകയും ചെയ്തതോടെ തിരിച്ചടി തുടങ്ങി. ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കാതെവന്നതാണ് ഉത്പാദനം നിലയ്‌ക്കുന്നതിലേക്കു നയിച്ച പ്രധാന ഘടകം. ഉത്പന്നങ്ങള്‍ വിതരണം ചെയ്യാനാകാതെ വന്നതോടെ വരുമാനം പൂര്‍ണമായും നിലച്ചു. അതിനിടെ, സ്ഥാപനത്തിന്റെ നടത്തിപ്പിലെ അഴിമതിയും നിയമനങ്ങളിലെ സുതാര്യമില്ലായ്‌മയും സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ പനയും അനുബന്ധ ഉത്പന്നങ്ങളും നാമമാത്രമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ കൂടുതല്‍ അസംസ്‌കൃത വസ്തുക്കള്‍ എത്തിച്ചാലേ സ്ഥാപനത്തിന് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. തമിഴ്‌നാട്ടില്‍ നിന്നാണ് നിലവില്‍ കരുപ്പട്ടിയുള്‍പ്പെടെയുള്ള പനയുല്‍പ്പന്നങ്ങള്‍ കേരളത്തിലെ വിപണിയിലെത്തുന്നത്.

 

Tags: KelpalmPalm ProductsPalmyrah products developmentKELPAM workers
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.