തിരുവനന്തപുരം : ജവഹർലാൽ നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബരി മസ്ജിദ് തകർക്കപ്പെടുന്ന സാഹചര്യത്തിലേക്ക് പോകില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഈ പരാമർശം. ഇന്ത്യയിൽ മതസൗഹാർദം ദീർഘകാലം നിലനിർത്താൻ കഴിഞ്ഞ ആളാണ് നെഹ്രു.
എല്ലാ വിഭാഗങ്ങൾക്കും ആത്മവിശ്വാസവും ധൈര്യവുമൊക്കെ നൽകാൻ കഴിയുമായിരുന്നു. ‘പേടിക്കണ്ട, ഇത് നമ്മുടെ ഇന്ത്യയാണ്, ആർക്കും തീറെഴുതിക്കൊടുക്കുന്ന ഒരു ഇന്ത്യയല്ല ഇത്, നമ്മുടെ എല്ലാവരുടെയും ഇന്ത്യയാണിത്…’ അത്തരത്തിലൊരു വികാരം ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നുവെന്നാണ് വി ഡി സതീശൻ അഭിമുഖത്തിൽ പറയുന്നത്.
സംഘപരിവാർ ഐഡിയോളജിക്കുള്ള മറുപടിയാണ് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു എന്ന പേര്. സംഘപരിവാർ മുന്നോ ട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തെ ഇല്ലാതാക്കുന്ന ആശയങ്ങളാണ് നെഹ്റുവിന്റേത്. നെഹ്റു മരിച്ചിട്ടും അവർക്ക് നെഹ്റുവിനെ പേടിയാണ്. നെഹ്റുവിന്റെ ആശയങ്ങൾ നിലനിൽക്കുന്ന കാലത്തോളം സംഘപരിവാറിന് ഇവിടെ പ്രസക്തിയില്ല.
സ്ത്രീസൗഹൃദം ഉണ്ടെങ്കിൽ എന്താണ് കുഴപ്പം? സ്ത്രീസൗഹൃദം തെറ്റായ ഒരുകാര്യം ആണോ? സ്ത്രീകളുമായും പുരുഷൻമാരുമായും എല്ലാതരം പ്രായക്കാരുമായും അദ്ദേഹത്തിന് സൗഹൃദം ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവർ കുട്ടികൾ ആയിരുന്നു. അത് വൈകാരികമായ ഒരവസ്ഥയാണ്. ഇമോഷണൽ ആയിട്ടുള്ളയാളുകൾക്ക് കുട്ടികളോട് കൂടുതൽ അടുപ്പമുണ്ടാകും. കുട്ടികളോടൊപ്പം ഉണ്ടായിരിക്കുമ്പോഴാണ് അദ്ദേഹം ഏറ്റവും സന്തോഷവാനായിരുന്നത്.
ഇടതുപക്ഷം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. കേരളത്തിൽ പ്രത്യേകിച്ചും. ബംഗാളിലും ത്രിപുരയിലും സി.പി.എമ്മും ഇടതുപക്ഷവും തകർന്നപ്പോൾ ആ സ്പേസ് കൊണ്ടുപോയത് സംഘപരിവാർ അല്ലെങ്കിൽ ബി.ജെ.പി. രാഷ്‌ട്രീയമാണ്. കേരളത്തിൽ സി.പി.എം. അല്ലെങ്കിൽ ഇടതുപക്ഷം തകർന്നാൽ ആ സ്‌പെയ്‌സ് കൊണ്ടുപോകുന്നത് സംഘപരിവാർ രാഷ്‌ട്രീയമായിരിക്കും. അതുകൊണ്ടുതന്നെ ഇടതുപക്ഷം കേരളത്തിൽ നശിച്ചു പോകരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് ‘ – സതീശൻ പറഞ്ഞു.
















