Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമ്പന്നജീവിതം ഉപേക്ഷിച്ച് നെഹ്രുവിന്റെ മുസ്ലിംപ്രീണനത്തിനെതിരെ മരിയ്‌ക്കും വരെ പൊരുതി;സുവേന്ദു അധികാരി മാലയിട്ട് ആദരിച്ച ശ്യാമപ്രസാദ് മുഖര്‍ജി ആരാണ്?

കോണ്‍ഗ്രസ് രാജ്യത്തെ ശിഥിലീകരിക്കുമെന്ന് പറഞ്ഞ ശ്യാമപ്രസാദ് മുഖര്‍ജി 1951ല്‍ കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ചു. ഇതാണ് ഭാരതീയ ജനസംഘ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2026, 07:19 pm IST
inIndia
ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

ബിജെപി മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടി ബംഗാളില്‍ അധികാരത്തില്‍ വന്ന ശേഷം സുവേന്ദു അധികാരി ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ മാല ചാര്‍ത്തുന്നു (ഇടത്ത്) ശ്യാമപ്രസാദ് മുഖര്‍ജി (വലത്ത്)

കൊല്‍ക്കൊത്ത: ബംഗാളില്‍ മമതാസര്‍‍ക്കാരിനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സീറ്റുകള്‍ നേടി തൂത്തെറിഞ്ഞ് ബിജെപി സര്‍ക്കാര്‍ അധികാരം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയായ സുവേന്ദു അധികാരി ആദ്യം ഓര്‍ത്തത് ശ്യാമപ്രസാദ് മുഖര്‍ജിയെ ആണ്. ശ്യാമപ്രസാദ് മുഖര്‍ജി ബംഗാളിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ ഇതിഹാസതുല്ല്യനായ നേതാവായിരുന്നു. ശ്യാമപ്രസാദ് മുഖ‍ര്‍ജിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ടാണ് സുവേന്ദു അധികാരി ബിജെപിയുടെ ബംഗാളിലെ വിജയം ആഘോഷിച്ചത്.

നെഹ്രുവിനെ വെള്ളം കുടിപ്പിച്ച ശ്യാമപ്രസാദ് മുഖര്‍ജി

ബിജെപിയുടെ രൂപീകരണത്തിനും വാജ് പേയി എന്ന നേതാവിന്റെ വളര്‍ച്ചയ്‌ക്കും കാരണക്കാരനായ, ഹിന്ദു ആശയങ്ങള്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഒരു കാലത്ത് നെഹ്രുവിനെ വെള്ളം കുടിപ്പിച്ച എതിരാളിയായിരുന്നു. ഇനി ആരാണ് ഈ ശ്യാമപ്രസാദ് മുഖര്‍ജി എന്നറിയാം..

ഇംഗ്ലണ്ടില്‍ പോയി നിയമംപഠിച്ച ബാരിസ്റ്ററായ ശ്യാമപ്രസാദ് മുഖര്‍ജി

ഹൈക്കോടതി ജഡ്ജിയും കല്‍ക്കത്ത യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ അശുതോഷ് മുഖര്‍ജിയുടെ മകനാണ് ശ്യാമപ്രസാദ് മുഖര്‍ജി. ബംഗാളിലെ പ്രസിഡന്‍സി കോളെജില്‍ നിന്നും ഇംഗ്ലീഷില്‍ ബിഎയും എംഎയും പാസായ ശേഷം അദ്ദേഹം കല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമവും പഠിച്ചു. അതിന് ശേഷം ലണ്ടനിലെ ലിങ്കണ്‍സ് ഇന്‍ കോളെജില്‍ നിന്നും നിയമം പഠിച്ച് ബാരിസ്റ്ററായി. വെറും 33 വയസ്സുള്ളപ്പോള്‍ കല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി. സാഹിത്യത്തിലും മറ്റ് വിഷയങ്ങളിലും നിരവധി ഡോക്ടറേറ്റുകള്‍ നേടിയതിനാല്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി എന്ന് വിളിക്കപ്പെട്ടു.

രാഷ്‌ട്രീയത്തിലിറങ്ങിയത് നെഹ്രുവിന്റെ മുസ്ലിം പ്രീണനത്തില്‍ മനംമടുത്ത്

ആദ്യം കോണ്‍ഗ്രസിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും മുസ്ലിം ലീഗിന്റെ വളര്‍ച്ച കണ്ട് അദ്ദേഹം കോണ്‍ഗ്രസ് വിട്ടു. എത്രയോ വലിയ ഔദ്യോഗികപദവികളില്‍ ഇരുന്ന ശിഷ്ടകാലം ജീവിക്കാവുന്ന ശ്യാമപ്രസാദ് മുഖര്‍ജി അതെല്ലാം വിട്ട് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയത്. നെഹ്രുവിന്റെ മുസ്ലിം പ്രീണനത്തില്‍ മനസ്സ് മടുത്തിട്ടാണ്.

ആദ്യം കുറച്ചുകാലം ഹിന്ദു മഹാസഭയിലാണ് ശ്യാമപ്രസാദ് മുഖര്‍ജി പ്രവര്‍ത്തിച്ചത്. ആദ്യ നെഹ്രു മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായിരുന്നു ശ്യാമപ്രസാദ് മുഖര്‍ജി. പക്ഷെ നെഹ്രുവിന്റെ പാകിസ്താന്‍ അനുകൂല നയങ്ങളും പാകിസ്താന്‍ പ്രീണനവും ശ്യാമപ്രസാദ് മുഖര്‍ജിയെ ദേഷ്യം പിടിപ്പിച്ചു. 1950 എപ്രില്‍ എട്ടിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ലിയാഖത്ത് അലിഖാനും നെഹ്രുവും തമ്മില്‍ ഒരു കരാര്‍ ഒപ്പുവെച്ചു. ഇരുരാജ്യങ്ങളിലുമുള്ള ന്യൂനപക്ഷങ്ങളുടെ മേല്‍ (പാകിസ്ഥാനിലെ ഹിന്ദുക്കളുടെ മേല്‍ ഇന്ത്യയ്‌ക്കും ഇന്ത്യയിലെ മുസ്ലിങ്ങളുടെ മേല്‍ പാകിസ്താനും) ഇരുരാജ്യങ്ങള്‍ക്കും അധികാരം ഉണ്ടായിരിക്കുന്നതല്ല എന്നതായിരുന്നു ഈ കരാര്‍. ഇന്ത്യ കിഴക്കന്‍ പാകിസ്ഥാനിലെ (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഹിന്ദുക്കളെ തഴഞ്ഞു എന്ന് ആരോപിച്ച് കോപിഷ്ടനായി ശ്യാമപ്രസാദ് മുഖര്‍ജി നെഹ്രുമന്ത്രിസഭയില്‍ നിന്നും രാജിവെച്ചു

കോണ്‍ഗ്രസിനെതിരെ ഭാരതീയ ജനസംഘം രൂപീകരിച്ചതെന്തിന്?

കോണ്‍ഗ്രസ് രാജ്യത്തെ ശിഥിലീകരിക്കുമെന്ന് പറഞ്ഞ ശ്യാമപ്രസാദ് മുഖര്‍ജി 1951ല്‍ കോണ്‍ഗ്രസിനെ ശക്തമായി എതിര്‍ക്കാന്‍ മറ്റൊരു പാര്‍ട്ടി രൂപീകരിച്ചു. ഇതാണ് ഭാരതീയ ജനസംഘ്. ആര്‍എസ്എസിന്റെ നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയെ ഈ പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിയോഗിച്ചു. അന്ന് ഹിന്ദിയിലുള്ള തന്റെ പ്രസംഗം എഴുതിയെടുക്കാനും നോട്ടുകള്‍ എഴുതാനും ദീന്‍ദയാല്‍ ഉപാധ്യായയുടെ സഹപ്രവര്‍ത്തകനെക്കൂടി ശ്യാമപ്രസാദ് മുഖര്‍ജി തന്റെ അസിസ്റ്റന്‍റായി എടുത്തു. ഇതായിരുന്നു അടല്‍ ബിഹാരി വാജ് പേയി.

അന്ന് ഒരു രാഷ്‌ട്രീയ സംഘടന എന്ന നിലയില്‍ ആര്‍എസ് എസ് നിരോധിക്കപ്പെട്ട കാലമാണ്.  അതിനാല്‍ പല ആര്‍എസ് എസ് പ്രവര്‍ത്തകരും ഭാരതീയ ജനസംഘത്തില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയാകെ ഭാരതീയ ജനസംഘം കെട്ടിപ്പടുക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി പ്രവര്‍ത്തിച്ചു. വാജ് പേയി അസിസ്റ്റന്‍റായി അദ്ദേഹംത്തിനൊപ്പം ഇന്ത്യയാകെ സഞ്ചരിച്ചു. അങ്ങിനെ 1951-52 കാലത്ത് ഇന്ത്യയില്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് വന്നു. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഭാരതീയ ജനസംഘം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. ആകെയുള്ള 489 സീറ്റുകളില്‍ കോണ്‍ഗ്രസ് 364 സീറ്റുകളും നേടി. ജനസംഘം മൂന്ന് സീറ്റ് നേടി. കല്‍ക്കത്ത സൗത്ത് ഈസ്റ്റ് ലോക് സഭാ സീറ്റില്‍ നിന്നും ശ്യാമപ്രസാദ് മുഖര്‍ജി വിജയിച്ചു. അന്ന് 3.06 ശതമാനം വോട്ട് നേടിയ ജനസംഘം ദേശീയ പാര്‍ട്ടി പദവിയ്‌ക്കുള്ള യോഗ്യത നേടിയത് ശ്യാമപ്രസാദ് മുഖര്‍ജിയെ സന്തോഷിപ്പിച്ചുവെന്ന് വാജ് പേയി ഓര്‍ക്കുന്നു.  കുറഞ്ഞത് 3 ശതമാനം വോട്ടുള്ള പാര്‍ട്ടിക്ക് ദേശീയപാര്‍ട്ടി പദവി നല്‍കാമെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമം.

ശ്യാമപ്രസാദ് മുഖര്‍ജിയുടെ കശ്മീര്‍ പ്രക്ഷോഭം; ഒടുവില്‍ അറസ്റ്റ്, മരണം

പിന്നീട് ആര്‍എസ്എസുകാരനായ ദീന്‍ദയാല്‍ ഉപാധ്യായയെ ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറി പദവിയിലേക്ക് കൊണ്ടുവന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ ശ്യാമപ്രസാദ് മുഖര്‍ജി ഭാരതീയ ജനസംഘത്തെ കെട്ടിപ്പടുത്തു. നെഹ്രുവിന്റെ കശ്മീര്‍ നയത്തേയും കിഴക്കന്‍ പാകിസ്ഥാനില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ കാര്യത്തിലും നെഹ്രുവിനെതിരെ ഭാരതീയ ജനസംഘം 1952 മുതല്‍ വന്‍പ്രക്ഷോഭം നടത്തി. വെറും മൂന്ന് സീറ്റില്‍ ഒതുങ്ങിയ ഭാരതീയ ജനസംഘത്തെ വളര്‍ത്താന്‍ ശ്യാമപ്രസാദ് മുഖര്‍ജി മറ്റ് പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങി.

കശ്മീരിനെ പൂര്‍ണ്ണമായും ഇന്ത്യയില്‍ ലയിപ്പിക്കണമെന്നും ഇന്ത്യന്‍ ഭരണഘടന കശ്മീരിന് കൂടി ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ശ്യാമപ്രസാദ് മുഖര്‍ജി കശ്മീര്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. നെഹ്രു അനുവദിച്ചതുപോലെ കശ്മീരിനുള്ള പ്രത്യേക പദവികള്‍ എടുത്തുകളയാനും ശ്യാമപ്രസാദ് മുഖര്ജി ആവശ്യപ്പെട്ടു. ഒരു രാജ്യത്ത് രണ്ട് പ്രധാനമന്ത്രിയോ രണ്ട് കൊടിയോ രണ്ട് ഭരണഘടനയോ വേണ്ടെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നെഹ്രുവിന്റെ കശ്മീര്‍ നയത്തെ എതിര്‍ത്ത് വന്‍പ്രചാരണക്കൊടുങ്കാറ്റ് അഴിച്ചുവിട്ടു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രസംഗം എഴുതിയെടുത്തും സ്വന്തമായി പ്രസംഗിച്ചും വാജ് പേയി നിഴലുപോലെ കൂടെയുണ്ടായിരുന്നു. കശ്മീരിലേക്ക് കടക്കാന്‍ പ്രത്യേകം പെര്‍മിറ്റ് വേണമെന്ന നെഹ്രുവിന്റെ നിയമത്തെ വെല്ലുവിളിച്ച് പെര്‍മിറ്റ് ഇല്ലാതെ കശ്മീരിലേക്ക് പ്രവേശിക്കാന്‍ ശ്യാമപ്രസാദ് മുഖര്‍ജി തീരുമാനിച്ചു. 1953ല്‍ കശ്മീരിലേക്ക് പെര്‍മിറ്റില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ച ശ്യാമപ്രസാദ് മുഖര്‍ജിയെ അറസ്റ്റ് ചെയ്തു. മുഖര്‍ജിയെ ശ്രീനഗറിലേക്ക് കൊണ്ടുപോയി വീട്ടുതടങ്കലിലാക്കി. തൊട്ടടുത്ത് മാസം ശ്യാമപ്രസാദ് മുഖര്‍ജി ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു- കൃത്യമായി പറഞ്ഞാല്‍ 1953 ജൂണ്‍ 23ന്.

ശ്യാമപ്രസാദ് മുഖര്‍ജി രൂപീകരിച്ച ഭാരതീയ ജനസംഘ് ബിജെപിയായി മാറിയ യാത്ര

ശ്യാമപ്രസാദ് മുഖര്‍ജി അവസാനിപ്പിച്ചിടത്ത് നിന്നും ദീന്‍ദയാല്‍ ഉപാധ്യായയും വാജ് പേയിയും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോയി. 1977ല്‍ ഭാരതീയ ജനസംഘം മറ്റ് ചില പാര്‍ട്ടികളുമായി ലയിച്ച് ജനതാപാര്‍ട്ടിയായി മാറി. അടിയന്താവസ്ഥയ്‌ക്ക് ശേഷം കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ജനതാപാര്‍ട്ടി അധികാരത്തില്‍ വന്നു. എങ്കിലും ഉള്ളിലെ നേതാക്കള്‍ തമ്മില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായി ഇതോടെ പഴയ ഭാരതീയ ജനസംഘം നേതാക്കള്‍ ജനതാദളില്‍ നിന്നും പുറത്തുപോയി പുതിയ പാര്‍ട്ടി രൂപീകരിച്ചു. അതാണ് 1980ല്‍ രൂപീകരിച്ച ബിജെപി. വാജ് പേയിയായിരുന്നു ബിജെപിയുടെ സ്ഥാപക അധ്യക്ഷന്‍. അങ്ങിനെ ശ്യമപ്രസാദ് മുഖര്‍ജി രൂപീകരിച്ച ഈ ഭാരതീയ ജനസംഘമാണ് പിന്നീട് ഒരര്‍ത്ഥത്തില്‍ ബിജെപി എന്ന രാഷ്‌ട്രീയപ്രസ്ഥാനമായി മാറിയത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബിജെപി ഭരണത്തിലേറിയിട്ടും ശ്യാമപ്രസാദ് മുഖര്‍ജിയുടെ സംസ്ഥാനത്ത് അധികാരത്തിലെത്താതിരുന്നത് മോദിയ്‌ക്കും എന്നും വേദനയായിരുന്നു. അതാണ് 2026ല്‍ മമതയെ അധികാരത്തില്‍ നിന്നും തൂത്തെറിഞ്ഞപ്പോള്‍ യാഥാര്‍ത്ഥ്യമായത്.

(ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവിതകഥ സാഗരിക ഘോഷ് എഴുതിയ അടല്‍ ബിഹാരി വാജ് പേയി എന്ന ആത്മകഥയില്‍ നിന്നും എടുത്തത്)

 

 

Tags: Jammu KashmirNehruSuvendhu AdhikariLatest newsDr Shyama Prasad MukherjeeKashmir PolicyBharatiya Jana Sangh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.