തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അദാനി – എംഎസ്‌സി ഓഹരി കൈമാറ്റം മുഖ്യമന്ത്രി വി ഡി സതീശന്‍ കൃത്യമായി അജണ്ട വെച്ച് പ്ലാന്‍ ചെയ്ത സംഭവമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. വിഴിഞ്ഞം പൂര്‍ണമായി കയ്യടക്കുക എന്നുള്ളത് എംഎസ്‌സി കമ്പനിയുടെ താല്‍പര്യമാണ്. കരാര്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്.അദാനി, എംഎസ്‌സി കമ്പനി എന്നിവരുമായി മുഖ്യമന്ത്രി വലിയ ഡീല്‍ ഉണ്ടാക്കിയിരിക്കുകയാണ്- എം വി ഗോവിന്ദന്‍ ആരോപിച്ചു.
കരാര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണം.ഇടതുമുന്നണിയിലെ ഉപ നേതാവ് വിഷയം ചര്‍ച്ച ചെയ്ത് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.കീഴ് വഴക്കം അനുസരിച്ച് പ്രതിപക്ഷ നേതാവ്, ഉപ നേതാവ് പദവികള്‍ കഴിഞ്ഞകാലങ്ങളില്‍ എല്ലാം സിപിഎമ്മിന് ആയിരുന്നു.
















