Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

കവിത: അഹല്യ

ഗിരിജാ രാമന്‍ നായര്‍byഗിരിജാ രാമന്‍ നായര്‍
Jul 5, 2026, 01:28 pm IST
inVaradyam, Literature

രാമായണമിതിഹാസക്കടലിന്‍ കാറ്റേറ്റല്ലോ
കാലങ്ങള്‍ തുടികൊട്ടി മേഘങ്ങള്‍ വര്‍ഷിച്ചതും,
പൂമഞ്ഞു പൊഴിഞ്ഞതും പൂനിലാ ചിരിച്ചതും
പൊന്‍വെയില്‍ വണ്ടുമൂളും കാടിനെ തെഴുത്തതും,

വെണ്മുകില്‍ ചങ്ങാടത്തില്‍ തുഴഞ്ഞു കളിച്ചതും
വെണ്‍നുരക്കാറ്റായ് കടലേറ്റത്തില്‍ തുള്ളുന്നതും,
വര്‍ണത്തില്‍ വസന്തത്തില്‍ ഗന്ധപൂരിതമുര്‍വി
ഹര്‍ഷപൂരിതം ഗാഢോന്മേഷത്തെ വരിച്ചതും,

ഇക്കാറ്റിന്‍ നിഷ്പന്ദമാം മധുരമകരന്ദ-
മലരായ് തേന്‍തുള്ളിയായ് ഋതുവിന്‍ ഹേമന്തമായ്
നിഭൃതം ഗംഗാതട,മീവള്ളിക്കൂടിലിലോ
വാണു പണ്ടൊരു നാരി അഹല്യ പെണ്‍കൊടിയാള്‍.

ചെമ്പകം കൈനാറിയും മാലതീ പുഷ്പങ്ങളാല്‍
പതിയാം ഗൗതമനു പൂമെത്തയൊരുക്കിയോള്‍
ബ്രഹ്‌മാവിന്‍ സുതയല്ലീ, മാംസദാഹാര്‍ത്തി പൂണ്ടോ-
രിന്ദ്രിയ ഖലന്നിരയായവള്‍ പൂവലാംഗി.

ഒരു നാള്‍ പൂങ്കോഴിയായ് അന്ത്യയാമത്തില്‍കൂകി
ഋഷിയെയകറ്റിയങ്ങവളെ പ്രാപിച്ചതും,
വിത്രസ്തന്‍, മുനിരൂപം പൂണ്ടൊരിന്ദ്രനെ ഋഷി
സഹസ്രഭഗനാകയെന്നങ്ങു ശപിച്ചതും,

പൂവുടലടിമുടി വിറയ്‌ക്കുമഹല്യയെ തീക്കണ്ണാലുഴിഞ്ഞതും,
വായുവും വിഴുങ്ങി നീ വെന്തുവെണ്ണീറായി
ട്ടേകയായ് ആരാലുമിങ്ങോരാത്തോരിക്കാനനേ
കാമകിങ്കരേ ഖലേ വസിയ്‌ക്കെന്നുരച്ചതും,

ഹല്യയായ് തീര്‍ന്നോരവള്‍ ശാപത്താല്‍ ധ്യാനം പൂണ്ടു
കല്ലുപോല്‍ സംവത്സരസഹസ്രമിരുന്നതും
ഗംഗയുമൊഴുകിനാ,ളൊരുനാളെത്തീ രാമന്‍
നിര്‍മ്മലന്‍ അവള്‍തന്‍ പാദം തൊട്ടുഴിഞ്ഞതും പിന്നെ

പൂതമാനസയായി ശുദ്ധയായ് പവിത്രയായ്
തന്വംഗി അഹല്യയായ് തിരികെ ഭവിച്ചതും,
പഞ്ചകന്യയെന്നാലും ഭൂസുതയെന്നാകിലും
പെണ്ണിനു കണ്ണീരല്ലീ, വിതുമ്പീ കിളിപ്പെണ്ണും.

തൂനുരക്കടല്‍ക്കാറ്റു വീശുന്നു കാടിന്‍ മണം
വാല്മീകം ചാലിച്ചോരു ചന്ദനക്കാറ്റിന്‍ മണം
തുഞ്ചന്റെ നാരായത്തിന്‍ വേരിന്റെ നറുമണം
ഊഷരം ഉര്‍വ്വീരുഹമാക്കുമീ മണ്ണിന്‍ മണം.

Tags: Malayalam PoetryMalayalam Literature
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.