കവിത: അഹല്യ
രാമായണമിതിഹാസക്കടലിന്‍ കാറ്റേറ്റല്ലോ കാലങ്ങള്‍ തുടികൊട്ടി മേഘങ്ങള്‍ വര്‍ഷിച്ചതും, പൂമഞ്ഞു പൊഴിഞ്ഞതും പൂനിലാ ചിരിച്ചതും പൊന്‍വെയില്‍ വണ്ടുമൂളും കാടിനെ തെഴുത്തതും, വെണ്മുകില്‍ ചങ്ങാടത്തില്‍ തുഴഞ്ഞു കളിച്ചതും വെണ്‍നുരക്കാറ്റായ് കടലേറ്റത്തില്‍...











