തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. നിലവിൽ, പവന് 1,06,800 രൂപയാണ് വില. ഗ്രാമിന് 13,350 രൂപയാണ് നൽകേണ്ടത്. വിപണിവിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 250.10 രൂപയും കിലോയ്‌ക്ക് 2,50,100 രൂപയുമാണ് നൽകേണ്ടത്.














