കൊച്ചി : അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് നടി ശ്വേത മേനോന്‍.ആരെയും വഞ്ചിച്ചിട്ടില്ല. നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും ശ്വേത മേനോന്‍ സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചു.. സംഘടനയെ അനാഥമാക്കിയിട്ടില്ല. പൊതുയോഗത്തില്‍ താന്‍ രാജിവയ്‌ക്കണമെന്നുളള മൂന്‍കൂട്ടി തയാറാക്കിയ അജണ്ടയുമായി ചിലര്‍ എത്തിയെന്നും ശ്വേത മേനോന്‍ പറയുന്നു.
തന്റെ നിശബ്ദതയെ മുതലെടുത്ത് അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ അമ്മ എന്ന സംഘടനയെ ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. അമ്മയുടെ ബൈലോയില്‍ എവിടെയാണ് അഡ്ഹോക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളതെന്നും ശ്വേത മേനോന്‍ ചോദിക്കുന്നു.
ജൂണ്‍ 21 ന് നടന്ന വാര്‍ഷിക പൊതുയോഗത്തിന് പിന്നാലെ ശ്വേത മേനോന്‍ പ്രസിഡന്റായ ഭരണ സമിതി ഒന്നാകെ രാജി വച്ചെന്നാണ് പറഞ്ഞിരുന്നത്.തുടര്‍ന്ന് രമേഷ് പിഷാരടി എം എല്‍ എ അധ്യക്ഷനായ അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നു. അഡ്‌ഹോക്ക് കമ്മിറ്റിയുടെ യോഗം ഇന്ന് കൊച്ചിയില്‍ നടന്നപ്പോള്‍ ശ്വേത മേനോന്‍ അടക്കമുള്ളവര്‍ സംഘടനയ്‌ക്ക് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്‌ഹോക്ക് കമ്മിറ്റി അംഗമായ ഗണേഷ് കുമാറും പറയുകയുണ്ടായി.ഇതില്‍ പ്രതികരണവുമായാണ് ശ്വേത മേനോന്‍ എത്തിയത്. ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്‌ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന്‍ കുറിച്ചു.















