Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: രണ്ടാമതായി ക്രൊയേഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2026, 10:25 am IST
in Football

ഫിലാഡല്‍ഫിയ: ഗ്രൂപ്പ് ഐയിലെ നിര്‍ണായക ആവേശപ്പോരാട്ടത്തില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ക്രൊയേഷ്യ റൗണ്ട് ഓഫ് 32-ല്‍. വിജയത്തോടെ ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് അവരുടെ മുന്നേറ്റം. തോറ്റെങ്കിലും മൂന്നാം സ്ഥാനക്കാരായി ഘാനയും അടുത്ത റൗണ്ടിലേക്ക് മുന്നേറി.
31-ാം മിനിറ്റില്‍ പീറ്റര്‍ സുചിച്, 83-ാം മിനിറ്റില്‍ നിക്കോള വ്‌ലാസിച്ച് എന്നിവരാണ് ക്രൊയേഷ്യയ്‌ക്കായി ഗോളടിച്ചത്. 73-ാം മിനിറ്റില്‍ ഡെറിക് ലൂക്കാസന്‍ ഘാനയുടെ ആശ്വാസ ഗോള്‍ കണ്ടെത്തി.

പന്ത് കൈവശം വയ്‌ക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും ക്രൊയേഷ്യയായിരുന്നു മുന്‍പന്തിയില്‍. 54 ശതമാനം പന്ത് നിയന്ത്രണം വെച്ച ക്രൊയേഷ്യ നാല് ഓര്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ 8 തവണ എതിര്‍വല ലക്ഷ്യം വച്ചപ്പോള്‍ ഘാന ഒരു ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ ആറ് ഷോട്ടുകളാണ് പായിച്ചത്.

കളിയുടെ തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഘാനയുടെ ഫൗളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. 30-ാം മിനിറ്റില്‍ ക്രൊയേഷ്യ താരം ഇവാന്‍ പെരിസിച്ചിന്റെ ഹെഡര്‍ ലക്ഷ്യം കാണാതെ പോയതിനു പിന്നാലെ 32-ാം മിനിറ്റില്‍ ക്രൊയേഷ്യ ആദ്യ ഗോളടിച്ചു. മാറ്റിയോ കൊവാച്ചിചിന്റെ പാസ് സ്വീകരിച്ച് ബോക്‌സിന് പുറത്തുനിന്ന് പീറ്റര്‍ സുചിച്ച് തൊടുത്ത ഷോട്ട് ഘാന ഗോളിയെ മറികടന്ന് വലയില്‍ കയറി. ഈ ഒരു ഗോളിന് ആദ്യപകുതിയില്‍ ക്രൊയേഷ്യ മുന്നില്‍.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഘാന നിര്‍ണായക മാറ്റങ്ങള്‍ വരുത്തി. അബ്ദുല്‍ ഫത്താവു, കോജോ പെപ്ര ഒപ്പോങ് എന്നിവര്‍ പകരക്കാരായി ഘാനയ്‌ക്കായി കളിക്കാനിറങ്ങി. 47-ാം മിനിറ്റില്‍ ഘാനയ്‌ക്കായി അബ്ദുല്‍ ഫത്താവുവിന്റെ ഗോള്‍ നീക്കം. പെനാല്‍റ്റി ഏരിയയ്‌ക്കു വലതു ഭാഗത്തുനിന്നും ഫത്താവു എടുത്ത ഷോട്ട്, ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയി. 49-ാം മിനിറ്റില്‍ ഘാന താരം ഫത്താവുവിന്റെ ക്രോസില്‍ അന്റോയിന്‍ സെമന്യോവിന്റെ ഗോള്‍ ശ്രമവും പാഴായി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 73-ാം മിനിറ്റില്‍ ഘാന സമനില കണ്ടെത്തി. ക്രൊയേഷ്യ താരം മരിന്‍ പൊങ്ക്രാചിചിന്റെ ഫൗളില്‍ ഘാനയ്‌ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍നിന്നായിരുന്നു ഗോള്‍. ബോക്‌സിനു പുറത്തുനിന്ന് കിക്കെടുത്ത എര്‍ണസ്റ്റ് നുവാമ ഗോള്‍ ഏരിയയിലേക്കാണു പന്തു നീട്ടിയത്. ഓടിയെത്തിയ ഡെറിക് ലൂക്കാസന്‍ ക്രൊയേഷ്യ ഗോളിയെ മറികടന്ന് ലക്ഷ്യം കണ്ടു. ഇത് ഓഫ് സൈഡാണെന്ന സംശയത്തെ തുടര്‍ന്ന് ആദ്യം ഗോള്‍ അനുവദിച്ചില്ലെങ്കിലും വാര്‍ പരിശോധനയില്‍ ഗോള്‍ അനുവദിക്കപ്പെടുകയായിരുന്നു. 83-ാം മിനിറ്റില്‍ നിക്കോള വ്‌ലാസിച്ച് ക്രൊയേഷ്യയുടെ രണ്ടാം ഗോള്‍ നേടി. കോര്‍ണറില്‍നിന്ന് ലൂക്ക മോഡ്രിച്ച് നീട്ടി നല്‍കിയ പന്ത് ഹെഡ്ഡറിലൂടെ വ്‌ളാസിച്ച് വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ക്രൊയേഷ്യ 2-1ന് മുന്നില്‍. ഘാന സമനില ഗോളിനായി പരിശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ 2-1ന്റെ വിജയത്തോടെ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യ അവസാ 32-ല്‍ ഇടംപിടിച്ചു. ജൂലൈ മൂന്നിന് പുലര്‍ച്ചെ 4.30ന് നടക്കുന്ന മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലാണ് ക്രൊയേഷ്യയുടെ എതിരാളികള്‍. ജൂലൈ 4ന് രാവിലെ 7ന് ഘാന റൗണ്ട് ഓഫ് 32-ല്‍ കൊളംബിയയെയും നേരിടും.

Tags: FIFA World Cup 2026Croatiaknockout stage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

Football

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

Football

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

Football

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

Football

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

പുതിയ വാര്‍ത്തകള്‍

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.