ചാരുംമൂട് (ആലപ്പുഴ): പരമ്പരാഗത തൊഴില്‍ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണമെന്ന് കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ പ്രഖ്യാപന സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഭാരത സംസ്‌കാരത്തിന് ഊടും പാവും നല്‍കിയവരാണ് വിശ്വകര്‍മ്മ സമൂഹം.സംസ്ഥാന ആക്ടിങ് ജന: സെക്രട്ടറി സതീഷ് പുല്ലാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സംഘടന സെക്രട്ടറി വി.കെ. അജി റിപ്പോര്‍ട്ടും, ട്രഷറര്‍ മോഹനന്‍ ആചാരി കണക്കും അവതരിപ്പിച്ചു. വിജയന്‍ മഞ്ഞപ്ര, ഷീബ ജയന്‍, എ.വി. മുരളീധരന്‍, എസ്. രമണന്‍, ,സുരേഷ് കുമാര്‍, മോഹനകുമാര്‍ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍ : രക്ഷാധികാരികള്‍- കെ.രാമദാസന്‍ ആചാരി, ശശിധരന്‍ ആചാരി , ആചാര്യ സുബ്രഹ്‌മണ്യന്‍ . പ്രസിഡന്റ് അഡ്വ: സതീഷ് ടി. പത്മനാഭന്‍ , വൈസ്പ്രസിഡന്റുമാര്‍ എ.വി. മുരളീധരന്‍, എ.ജി. വിജയന്‍ , രാജന്‍ കാവാലിക്കുന്നേല്‍. ആക്ടിംഗ് ജനറല്‍ സെക്രട്ടറി- എ.കെ. വിജയനാഥ്, ജനറല്‍ സെക്രട്ടറി- സതീഷ് പുല്ലാട്ട്. സംഘടന സെക്രട്ടറി- എ.കെ. അജി. ജോ. സെക്രട്ടറിമാര്‍- മനോഹരന്‍ മഞ്ഞപ്ര, പി. കെ ഗോപി, ഡോ നിലമ്പൂര്‍ കെആര്‍സി. ഖജാന്‍ജി – മോഹനന്‍ ആചാരി.














