
റോജി എം. ജോണ്‍ എംഎല്‍എ
തിരുവനന്തപുരം: കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിംഗില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി.എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംപിടിച്ചു.ഫാര്‍മസിയില്‍ ഒന്നാം റാങ്ക് വിനായകന്‍ നാരായണനും രണ്ടാം റാങ്ക് ജെസ്സി ജസ്റ്റിനും നേടി.തൃശൂര്‍ സ്വദേശികളാണ് ഇവര്‍.26,943 പേരാണ് ഫാര്‍മസി റാങ്ക് പട്ടികയില്‍ ഉളളത്.
കീം പരീക്ഷ പരാതികള്‍ ഇല്ലാതെ സമയബന്ധിതമായി നടത്തിയെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. കേരളത്തില്‍ 192 പരീക്ഷാ കേന്ദ്രങ്ങളും കേരളത്തിന് പുറത്തും വിദേശത്തും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. കേരളത്തില്‍ 95,016 പേര്‍ പരീക്ഷയ്‌ക്ക് ഹാജരായി.സിബിഎസ്ഇ പുനര്‍ മൂല്യനിര്‍ണയ ഫലം വൈകിയതിനാല്‍ കുറച്ച് കുട്ടികള്‍ക്ക് മാര്‍ക്ക് ഷീറ്റ് അപ്ലോഡ് ചെയ്യാനാണ് കീം ഫലപ്രഖ്യാപനം വൈകിപ്പിച്ചത്. എന്‍ജിനീയറിംഗില്‍ ഒന്നാം റാങ്ക് നേടിയ റോഷന്‍ രാജുവിനെയും രണ്ടാം റാങ്ക് നേടിയ ധ്യാനിനെയും മന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു.
സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാന്‍രണ്ടു തവണ സമയം നീട്ടി നല്‍കി. രാജ്യത്താകെ സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയത്തില്‍ 13 ശതമാനം കൂടി ഫലം പുറത്തു വരാനുണ്ട്. ഇതില്‍ വളരെ ചെറിയൊരു ശതമാനം എണ്ണം കുട്ടികളേ കേരളത്തില്‍ നിന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.