Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 11:48 am IST
inKerala
ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിക്കടുത്ത്, മാടായി പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മാടായിപ്പാറ, ജൈവവൈവിധ്യത്തിന്റെയും ചരിത്രപരവും സാംസ്‌കാരികവുമായ ഈടുവെപ്പുകളുടെയും ഭൂമികയാണ്. തുടര്‍ച്ചയായ കൈയേറ്റങ്ങള്‍ കാരണം 600 ഹെക്ടറില്‍ നിന്ന് 120 ഹെക്ടറില്‍ താഴെയായി ചുരുങ്ങിപ്പോയ ഈ ചെങ്കല്‍ പീഠഭൂമിയുടെ സംരക്ഷണത്തിന് അധികൃതരുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. 45ഓളം അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യ ഇനങ്ങളുള്‍പ്പെടെ 512ല്‍ അധികം സസ്യ ഇനങ്ങളും 150ല്‍ അധികം ചിത്രശലഭ ഇനങ്ങളും ഉള്‍ക്കൊള്ളുന്ന ജൈവ കലവറയാണ് ഈ പീഠഭൂമി. അസുലഭമായ ആവാസ വ്യവസ്ഥയും പാരിസ്ഥിതിക സവിശേഷതകളും മാത്രമല്ല, ഈ പ്രദേശത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പ്രാധാന്യവും കണക്കിലെടുക്കേണ്ടതുണ്ട്.

ചേര രാജവംശത്തിന്റെ സൈനിക-ഭരണ കേന്ദ്രമെന്നതിന് തെളിവായി മാടായി കോട്ടയുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. തൊട്ടടുത്ത പാളയം മൈതാനം സൈന്യത്തിലെ കുതിരപ്പടയാളികളുടെ പരിശീലനകേന്ദ്രമായിരുന്നുവെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം. ആഗോള സമുദ്രവ്യാപാരത്തില്‍ കേരളത്തിന്റെ ചരിത്രപരമായ പങ്കിനെ സൂചിപ്പിക്കുന്ന പുരാതന ജൂത ആവാസ സ്ഥലങ്ങളുടെ അപൂര്‍വ പുരാവസ്തു അവശിഷ്ടമായി ജൂതക്കുളം സ്ഥിതിചെയ്യുന്നു. ടിപ്പു സുല്‍ത്താന്റെ ആക്രമണങ്ങള്‍ക്കെതിരെ ഇവിടുത്തെ ജനങ്ങള്‍ നടത്തിയ പ്രതിരോധവും മാടായിപ്പാറയുടെ ചരിത്രത്തിന്റെ ഭാഗമാണ്. ടിപ്പുവിന്റെ ആക്രമണം മാടായി കോട്ടയ്‌ക്കും പുരാതനമായ വടുകുന്ദ ശിവക്ഷേത്രത്തിനും വലിയ നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. മെഗാലിത്തിക് ഘടനകള്‍ വെളിപ്പെടുത്തപ്പെട്ട എഎസ്ഐയുടെ പ്രാഥമിക സര്‍വേകള്‍, പ്രാചീനകാല മനുഷ്യവാസത്തിന്റെയും സംസ്‌കാരത്തിന്റെയും കളിത്തൊട്ടിലായ ഈ സ്ഥലത്തെക്കുറിച്ച് സമഗ്രപഠനത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടുന്നു.

കോലത്തിരി രാജവംശവുമായും ചിറക്കല്‍ കോവിലകവുമായും ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന, ശാക്തേയ ആരാധനയുടെ പ്രധാന കേന്ദ്രമാണ് തിരുവര്‍കാട് ഭഗവതിക്കാവ് (മാടായിക്കാവ്). മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഈ ഭഗവതിക്ഷേത്രം ഈ പ്രദേശത്തെ ജനജീവിതത്തിന്റെ ആത്മാവാണ്. കൂടുതല്‍ കൈയേറ്റങ്ങളും പാരിസ്ഥിതിക തകര്‍ച്ചയും വിലപ്പെട്ട ഈ ശേഷിപ്പുകളുടെ നാശത്തിന് ഇടയാകാതിരിക്കണമെങ്കില്‍ മാടായിപ്പാറയെ ജൈവ വൈവിധ്യ ചരിത്ര പൈതൃകമേഖലയായി പ്രഖ്യാപിക്കണമെന്നും കാവുകളുടെയും അനുബന്ധ ജലാശയങ്ങളുടെയും സംരക്ഷണത്തിനായി പ്രത്യേക പരിസ്ഥിതി സംരക്ഷണപദ്ധതി ആരംഭിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തോടും എ.എസ്.ഐയോടും ആവശ്യപ്പെടുന്നു. ദുര്‍ബലമായ ലാറ്ററൈറ്റ് മേല്‍മണ്ണും കാലികമായി പ്രത്യക്ഷപ്പെടുന്ന സസ്യ-ജന്തുജാലങ്ങളും സംരക്ഷിക്കുന്നതിന് ഈ സ്ഥലത്ത് അമിതമായ അനധികൃത വാഹനഗതാഗതത്തിനും മാലിന്യ നിക്ഷേപത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണം.

നമ്മുടെ പാരിസ്ഥിതിക വിവേകത്തിന്റെയും ചരിത്രപരമായ സ്വത്വത്തിന്റെയും ജീവിക്കുന്ന സ്മാരകമായ ഈ പ്രദേശത്തെ, ഏന്‍ഷ്യന്റ് മോണ്യുമെന്റ്‌സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്‌സ് ആന്‍ഡ് റിമെയ്ന്‍സ് ആക്ട് 1958 (എഎംഎസ്ആര്‍ ആക്ട്) ഉപയോഗിച്ചു സംരക്ഷിക്കണം.

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പവിത്രവും ചരിത്രപ്രാധാന്യവുമുള്ള ഈ പീഠഭൂമി പ്രദേശം സംരക്ഷിക്കാനുള്ള എല്ലാ സംരംഭങ്ങള്‍ക്കും ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകണമെന്നും അഭ്യര്‍ത്ഥിക്കുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ജനറല്‍ സെക്രട്ടറി ഡോ. എന്‍. സന്തോഷ്‌കുമാര്‍, കെ.സി. സുധീര്‍ ബാബു, ഡോ. സി.എ. ഗീത, ഡോ. കെ.എന്‍. മധുസൂദനന്‍ പിള്ള, ശ്രീധരന്‍ പുതുമന, ടി. കെ. രാമനാഥന്‍, അഡ്വ. സി.എന്‍. പരമേശ്വരന്‍, ജെ. മഹാദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Protected heritage areaBiodiversityMalabar Devaswom boardMadaippara Plateau
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു
Kerala

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

തിരുമാന്ധാംകുന്ന് ക്ഷേത്രം
Kerala

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Thiruvananthapuram

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

Kerala

തളി ക്ഷേത്രം പിടിച്ചെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്; ഭക്തജനങ്ങള്‍ പ്രക്ഷോഭത്തിലേക്ക്

Kerala

കൂന്തക്കുളം പക്ഷിസങ്കേതം; ജൈവവൈവിധ്യത്തിന്റെ സ്വര്‍ഗം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.