കൊച്ചി : മൂവാറ്റുപുഴയാറ്റില്‍ ഒഴുകിവന്ന അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു.കുഞ്ഞിന് രണ്ട് വയസ് പ്രായം തോന്നിക്കും.വെളളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.
പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിവരുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തി മൃതദേഹങ്ങള്‍ കരയിലെത്തിക്കുക ആയിരുന്നു. പിറവം മുളക്കുളം പാലത്തിന് സമീപമാണ് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടത്.മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പിറവം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ പെട്ടതാണോ അതോ ആത്മഹത്യ ആണോ എന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
















