Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മിന്നും ജയത്തോടെ അര്‍ജന്റീന നോക്കൗട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 05:51 am IST
inFootball

ഡാളസ്: നാടുനീളെ ഫ്ളക്സുകളുണ്ടാകാം, ആര്‍പ്പുവിളകളും ഗാലറികളിലെ ആരവങ്ങളും എല്ലാമായി ലോകം നിറയെ മെസി ആരാധകരെ കൊണ്ട് നിറയുമായിരിക്കാം, പക്ഷെ ലോക സൂപ്പര്‍ ഫുട്ബോളറുടെ ഏറ്റവും വലിയ ആരാധക കൂട്ടം ലോകകപ്പ് ഫുട്ബോള്‍ 2026ല്‍ പന്തു തട്ടാനിറങ്ങിയ അര്‍ജന്റീന ടീമിലെ 25 പേരാണ്. ഇതറിയിച്ചുകൊണ്ടാണ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരവും കടന്നുപോയിരിക്കുന്നത്. ഡാളസില്‍ കരുത്തന്‍ ഓസ്ട്രിയയെ തോല്‍പ്പിച്ചത് 2-0ന്. ജയിക്കാന്‍ വേണ്ടിവന്ന രണ്ട് ഗോളും പിറന്നത് ഒരേ കാലില്‍ നിന്ന്, വെള്ളയില്‍ വീതിയുള്ള നീല വരകളോടുകൂടിയ 25 കുപ്പായക്കാരുടെ ഹീറോ ലയണല്‍ മെസിയുടെ ബൂട്ടില്‍ നിന്ന്. 38, 90+5 മിനിറ്റുകളില്‍ നേടിയ എതിരില്ലാത്ത ഈ ഗോളുകളിലൂടെ അര്‍ജന്റീന ഈ ലോകകപ്പിന്റെ നോക്കൗട്ട് ബെര്‍ത്ത് ഉറപ്പാക്കിയിരിക്കുന്നു.

പാടേ മാറി സ്‌കലോനിപ്പട

ആദ്യ കളിയില്‍ അള്‍ജീരിയക്കെതിരെ കണ്ട അതേ താരങ്ങള്‍, പക്ഷേ ആ കളിയല്ല രണ്ടാം മത്സരത്തില്‍ കണ്ടത്. ഓസ്ട്രിയക്കെതിരായ മത്സരത്തിലേക്ക് വരുമ്പോള്‍ ടീം ഫോര്‍മേഷന്‍ തന്നെ 4-3-3 ശൈലിയില്‍ നിന്നും 4-4-2ലേക്ക് മാറ്റി. അള്‍ജീരിയഴക്കെതിരെ ആക്രമണം കടുപ്പിച്ചുകൊണ്ടുള്ള പ്രകടനമായിരുന്നെങ്കില്‍ രണ്ടാം മത്സരത്തില്‍ മിഡ്ഫീല്‍ഡ് അടക്കി വാഴുന്നതിലേക്ക് തന്ത്രം മാറ്റി. ലൗത്താരോ മാര്‍ട്ടിനെസിനെ മുന്‍നിര്‍ത്തി മധ്യനിരയെ കൂട്ടുപിടിച്ച് ഓസ്ട്രിയന്‍ പ്രതിരോധം ഭേദിക്കാനായിരുന്നു മെസിയുടെ ദൗത്യം. നാലാം മിനിറ്റില്‍ തന്നെ ഇത് നടപ്പിലാക്കി. പന്തുമായി കുതിച്ച ലൗത്താരോ പെനാല്‍റ്റി നേടിയെടുത്തു. പക്ഷെ സ്പോട്ട് കിക്കില്‍ സൂപ്പര്‍ താരം ലിയോ മെസി ഇടംകാലുകൊണ്ട് പുറത്തേക്ക് അടിച്ചു കളഞ്ഞു. പിന്നീട് വലിയ ആക്രമണത്തിന് മുതിരാതെ കിട്ടുന്ന അവസരത്തില്‍ കയറിക്കളിക്കുന്ന തരത്തിലായിരുന്നു അര്‍ജന്റീനയുടെ സമീപനം. അത് വ്യക്തമാക്കുന്നതാണ് ജേതാക്കളുടെ ഭാഗത്ത് നിന്ന് രണ്ട് ഗോളുകളടക്കം മൂന്ന് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ മാത്രം ഉണ്ടായത്. പ്രതിരോധം കുറേ കൂടി ശക്തിപ്പെടുത്തിയതോടെ ഓസ്ട്രിയയ്‌ക്ക് അര്‍ജന്റീന ഗോള്‍ മുഖത്തേക്ക് അടുക്കാനേ സാധിക്കുന്നുണ്ടായില്ല. ആറ് മുന്നേറ്റങ്ങളില്‍ മൂന്നും സെറ്റ് പീസുകളായിരുന്നു. ആദ്യ പകുതിയില്‍ ഒരു ഫ്രീക്കിക്ക് അവര്‍ തൊടുത്തെങ്കിലും അര്‍ജന്റീന ഗോളി എമിലിയാനോ മാര്‍ട്ടിനെസ് അതിഗംഭീരമായി സേവ് ചെയ്തു. ഇത് മാത്രമാണ് ഓസ്ട്രിയയില്‍ നിന്നുള്ള ഒരേയൊരു ഓണ്‍ ടാര്‍ഗറ്റ്.

അഗ്രസീവ് അര്‍ജന്റീന

പൊതുവില്‍ കണ്ടു പരിചയമില്ലാത്ത അര്‍ജന്റീന ടാക്ലിങ്ങാണ് ഓസ്ട്രിയക്കെതിരെ കണ്ടത്. 13 ഫൗളുകള്‍ നിര്‍ദാക്ഷിണ്യം വാങ്ങിക്കൂട്ടി. ആക്രമണത്തിന് മുതിരുന്ന എതിര്‍ ടീമിന് കായികമായ മുന്നറിയിപ്പെന്നോണമുള്ള ഈ കാഴ്‌ച്ചകള്‍ അരോചകമായി.

പോരാട്ടം കടുപ്പിക്കാതെ ഓസ്ട്രിയ

കൃത്യമായ ആക്രമണം അഴിച്ചുവിട്ടാല്‍ ഈസിയായി പൊളിക്കാവുന്ന സ്പേസുകള്‍ അര്‍ജന്റീനയുടെ ഭാഗത്ത് ഉണ്ടായിരുന്നു. ഒരുപക്ഷേ അര്‍ജന്റീനിയന്‍ നിര ഒരുക്കിയ വാരിക്കുഴിയായിരിക്കാം അത്. പക്ഷെ ഓസ്ട്രിയയില്‍ നിന്ന് കാര്യമായ പ്രസ്സിങ് നടന്നില്ലെന്നത് വാസ്തവമാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരത്തിനായി കൂടുതല്‍ കടുത്ത പ്രകടനം കാഴ്‌ച്ചവച്ച് പരിക്കും ഫൗളും വരുത്തിവയ്‌ക്കാതെ കരുതലോടെ പൊരുതുന്ന വിധത്തിലാണ് ഓസ്ട്രിയയും കളിച്ചത്. രണ്ടാം പകുതിയിലാണ് കുറച്ചെങ്കിലും അവസരത്തിനായി ശ്രമിച്ചത്. രണ്ട് കോര്‍ണറുകളില്‍ ഗോളവസരം കണ്ടെങ്കിലും ഹെഡ് ചെയ്ത് പുറത്തേക്ക് കളഞ്ഞു.

മെസിക്ക് വേണ്ടി, പക്ഷെ…

മെസിക്കുവേണ്ടി കളിക്കുംപോലെയാണ് അര്‍ജന്റീന രണ്ട് മത്സരങ്ങളിലും കളിച്ചത്. രണ്ടാം മത്സരത്തില്‍ ഇത് കുറേ കൂടി പ്രകടമായി. 38-ാം മിനിറ്റില്‍ മധ്യത്തിലൂടെ മുന്നേറി ഇടത് ഭാഗത്തേക്ക് ഫാക്കുന്‍ഡോ അല്‍മാഡ പന്തുമായി കയറി മികച്ചൊരു ക്രോസ് നല്‍കി. ഗോള്‍ നേടാമായിരുന്നിട്ടും തിയാഗോ അല്‍മാഡ ഒഴിഞ്ഞുകൊടുത്തു. പന്തിലേക്ക് കൃത്യമായി ഓടിയെത്തിയ മെസിയുടെ ഇടംകാലന്‍ ഷോട്ട്. ഓസ്ട്രിയന്‍ താരങ്ങളെ സ്തബ്ധരാക്കി പന്ത് വലയിലെത്തി. ലോകകപ്പ് ഫുട്ബോളില്‍ റിക്കാര്‍ഡ് ഭേദിച്ച മെസിയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ലൗത്താരോയ്‌ക്കും പകരക്കാരനായി ഇറങ്ങിയ നിക്കോളാസ് ഗോന്‍സാലെസും ഗോള്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ സ്റ്റോപ്പേജ് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ മെസി ലീഡ് ഇരട്ടിയാക്കി. ഈ ഗോളിന്റെ നീക്കം സൃഷ്ടിച്ചതും വഴിപിഴച്ചപ്പോള്‍ വീണ്ടെടുത്ത് തിരികെ വലയ്‌ക്കുള്ളിലാക്കി ഗംഭീരമായി ഫിനിഷ് ചെയ്തതും മെസി തന്നെയായിരുന്നു. മധ്യവരയ്‌ക്കരികെ മൈതാനത്തിന്റെ വലത്തേയോരം ചേര്‍ന്ന് നീങ്ങുന്നതിനിടെ ബോക്സികത്ത് ഓടിക്കയറിയ പകരക്കാരന്‍ സ്ട്രൈക്കര്‍ ഹൂലിയന്‍ അല്‍വാരസിന്റെ കാലുകളിലേക്ക് പന്തെത്തിച്ചു. അല്‍വാരസിന്റെ ഗോള്‍ ഷോട്ട് ഓസ്ട്രിയന്‍ പ്രതിരോധ ഭിത്തിയില്‍ തട്ടി തിരികെ പോന്നു. പിന്നിലെത്തിയ ഗോന്‍സാലെസ് ഗോള്‍ മുഖത്തേക്ക് ഓടിയെത്തിയ മെസിക്ക് പന്തിട്ടു. ആദ്യമൊരു ഷോട്ട്, പ്രതിരോധം തടുത്തു, റീബൗണ്ടില്‍ ഒരു സാധ്യതയും നല്‍കാതെ ഗ്രൗണ്ട് ഷോട്ട് പായിച്ചു, മത്സരത്തിലെ രണ്ടാം ഗോള്‍. മെസിയുടെ ലോകകപ്പ് ഗോള്‍ നേട്ടം 18 ആയി ഉയര്‍ന്നു.

Tags: ArgentinaFIFA World Cup 2026Lionel Messi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

Kerala

റിപ്പോര്‍ട്ടര്‍ കമ്പനിയുടെ തട്ടിപ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഷോണ്‍ ജോര്‍ജ്

Football

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

പുതിയ വാര്‍ത്തകള്‍

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.