പാലക്കാട്: എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ. വസ്ത്രം തരാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പാലക്കാട് ചാലിശേരി കപ്പൂരിൽ ഷിഹാബുദീനാണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു പീഡനം. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവം.
പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതി അടങ്ങുന്ന ഒരു സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ഇന്നലെ രാത്രി പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.















