കോഴിക്കോട്:ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി.വെസ്റ്റ് ഹില്‍ സ്വദേശിനി സന്ധ്യ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8:30 ഓടെ ആണ് ഫറോക്ക് പഴയ പാലത്തില്‍ നിന്നും യുവതി ചാലിയാറില്‍ ചാടുന്നത്.
ഇതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ യുവതി ചാടുന്നത് കണ്ട് പൊലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിച്ചതിനെ തുടര്‍ന്ന് തെരച്ചില്‍ തുടങ്ങി.രാവിലെ ബേപ്പൂര്‍ ഹാര്‍ബറിന് സമീപം നിന്നാണ് മൃതദേഹം കണ്ടെത്തുന്നത്.തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
പന്നിയങ്കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരിയായ സന്ധ്യയെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയ്രുന്നു. ഞായറാഴ്ച രാവിലെ ആറിന് വീട് വിട്ട് ഇറങ്ങിയ സന്ധ്യ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. ബേപ്പൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
















