കവരത്തി : കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പിലാക്കാന്‍ പോകുന്ന ലക്ഷദ്വീപ് എക്‌സൈസ് റെഗുലേഷന്‍ 2026 പിന്‍വലിക്കാനായി ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധം. ലക്ഷദ്വീപ് അഗത്തിയില്‍ മഹല്ല് ജമാഅത്ത് ഖാസിമാരുടെ നേതൃത്വത്തിലാണ് ശക്തമായ ജനകീയ പ്രതിഷേധം നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മദ്യനയം വരുന്നതോടെ ലക്ഷദ്വീപിലെ 47 വര്‍ഷത്തെ മദ്യനിരോധനമാണ് അവസാനിക്കാന്‍ പോകുന്നതെന്നും കേന്ദ്രത്തിന്റെ മദ്യനയം ദ്വീപിന്റെ പൈതൃകം തകര്‍ക്കുമെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ലക്ഷദ്വീപിന്റെ ഇളനീരാണ് വേണ്ടതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മദ്യം ദ്വീപിന്റെ സമാധാനം തകര്‍ക്കുമെന്നും സമാധാനമില്ലാത്തിടത്ത് ടൂറിസം നടക്കില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. പദ്ധതിയില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കവരത്തി ഖാളി ഇന്ത്യന്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് നിവേദനം സമര്‍പ്പിച്ചിരുന്നു. പദ്ധതി പൂര്‍ണമായും പുനപരിശോധനയ്‌ക്ക് വിധേയമാക്കുകയും പിന്‍വലിക്കുകയും ചെയ്യണം, മദ്യനിരോധന നയം ശക്തമായി നിലനിര്‍ത്തണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം സമർപ്പിച്ചത്.
എന്നാൽ ദ്വീപിലെ വൻ കിട ഹോട്ടലുകളിൽ മദ്യം രഹസ്യമായി വിളമ്പാറുണ്ടെന്നത് മറച്ച് വച്ചാണ് ഈ പ്രതിഷേധം.
















