തിരുവനന്തപുരം:വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം. നികുതി ഘടന പരിഷ്‌കാരം എക്‌സൈസ് മന്ത്രി എം ലിജു മുന്‍കൂട്ടി അറിഞ്ഞില്ലെന്നാണ് സൂചന. നയപരമായ മാറ്റമെങ്കില്‍ എക്‌സൈസ് വകുപ്പ് അത് തയാറാക്കണം.
വിദേശ മദ്യ ചട്ടങ്ങളില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതല്‍ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശന്‍ നികുതി ഘടന പ്രഖ്യാപിച്ചത്.കാര്‍ഷിക വിളകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നല്‍കിയ ഇളവ് മദ്യകമ്പനികളെ സഹായിക്കാനാണെന്നാണ് സിപിഎം വിമര്‍ശനം.ക്രൈസ്തവ സംഘടനകളും വിമര്‍ശനമുമായി രംഗത്തെത്തി.
















