Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മെക്‌സിക്കന്‍ അപാരത; പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 06:07 am IST
in Football
ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

ദക്ഷിണ കൊറിയയ്‌ക്കെതിരെ മെക്‌സിക്കോ താരം ലൂയിസ് റോമോ (ജഴ്‌സി നമ്പര്‍ 7)ഗോള്‍ നേടുന്നു

സപോപന്‍: ഏകപക്ഷീയമായ ഒരു ഗോള്‍ ബലത്തില്‍ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ച മെക്സിക്കോ ഈ ലോകകപ്പ് ഫുട്ബോളില്‍ നോക്കൗട്ട് ഉറപ്പിക്കുന്ന ആദ്യ ടീമായി. ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ ഭാഗ്യം കടക്ഷിച്ചെന്നപോലെയാണ് ആതിഥേയര്‍ ജയം നേടിയത്. സ്വന്തം കൈയില്‍നിന്നും വഴുതിയ മത്സരമായിരുന്നു മികച്ച പോരാട്ട വീര്യത്തിലൂടെ മെക്‌സിക്കോ ജയിച്ചുകയറിയത്. കളിയുടെ 50-ാം മിനിറ്റില്‍ നേടിയ ഗോളിലാണ് മെക്സിക്കോ വിജയിച്ചത്.

ഈ ലോകകപ്പിന്റെ ആദ്യ ഗോള്‍ നേടിയ മെക്സിക്കന്‍ ഇടത് വിങ്ങര്‍ ജൂലിയന്‍ ഖ്വിനോനസ് ഇടത് വശത്ത് നിന്ന് കൊറിയന്‍ ബോക്സിന് മുന്നിലേക്ക് അപകടകരമായൊരു ക്രോസ് സെന്റര്‍ സ്ട്രൈക്കര്‍ റൗള്‍ ജിമെനെസിന് ഉയര്‍ത്തി നല്‍കുന്നു. അതിവേഗം ഹെഡ്ഡ് ചെയ്തെങ്കിലും ആ ഷോട്ടിനൊപ്പം ഉയരത്തില്‍ ചാടിയ കൊറിയന്‍ പ്രതിരോധ താരത്തന്റെ തലയില്‍ കൊണ്ട് പന്ത് ഉയര്‍ന്നു പൊങ്ങി. പന്ത് താഴേക്ക് പതിക്കുമ്പോള്‍ കൈപ്പിടിയിലൊതുക്കാനായി ഓടിയെത്തിയ കൊറിയന്‍ ഗോളി കിം സ്വെങ്-ഗ്യൂ പന്ത് പിടികൂടിയെങ്കിലും കൈയില്‍ നിന്ന് വഴുതി താഴെ വീണു. നിയന്ത്രണം കിട്ടാതെ ഗോളിയും താഴേക്ക് വീണു. ഗ്രൗണ്ടില്‍ വീണ പന്ത് ബൗണ്‍സ് ചെയ്യുമ്പോഴേക്കും ഓടിയെത്തിയ മെക്സിക്കന്‍ മിഡ്ഫീല്‍ഡര്‍ ലൂയിസ് റോമോ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്തിനെ വലംകാല്‍ കൊണ്ട് തട്ടിവിട്ടു. കൊറിയന്‍ ശ്വാസം നിലച്ചുപോയ നിമിഷമായിരുന്നു ഇത്. ആതിഥേയ ടീമും ആരാധകരും ആര്‍പ്പുവിളിയോടെ ഈ നിമിഷത്തെ വരവേറ്റു. ഈ ഒരു ഗോളില്‍ തൂങ്ങി രക്ഷപ്പെടുന്നതിനപ്പുറം പിന്നീട് മറ്റൊന്നും മെക്സിക്കോ ചെയ്തില്ല. കൊറിയാകട്ടെ മുന്നേറ്റങ്ങള്‍ പലത് നടത്തി. മത്സരം സ്വന്തമാക്കാന്‍ വേണ്ടുന്ന ഗോള്‍ നേടാനുള്ള കളി ടീമില്‍ നിന്നുണ്ടായില്ല. സൂപ്പര്‍ താരം സണ്‍ ഹ്യൂങ്-മിന്‍ ഉള്‍പ്പെടെ നിരന്ന ടീമില്‍ മികച്ച മുന്നേറ്റങ്ങള്‍ പലതവണ കണ്ടു അതിനൊത്ത ഫലം സൃഷ്ടിക്കാന്‍ സാധിക്കാതെ തോല്‍വി വഴങ്ങിക്കൊടുത്തതില്‍ കൊറിയക്കാര്‍ക്ക് ദുഃഖിക്കാം. ആദ്യ മത്സര ജയത്തിലൂടെ കൊറിയ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ടെന്നത് നോക്കൗട്ടിലേക്കുള്ള ഏഷ്യന്‍ പ്രതീക്ഷ ഭദ്രമാക്കി. ഈ മത്സരത്തിന് മുമ്പേ നടന്ന ദക്ഷിണാഫ്രിക്ക-ചെക്ക് റിപ്പബ്ലിക്ക് മത്സരം സമനിലയില്‍ കലാശിച്ചതും കൊറിയയ്‌ക്ക് ആശ്വാസമാണ്. രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്റുമായാണ് മെക്സിക്കോ റൗണ്ട് ഓഫ് 32 പ്രവേശം ഉറപ്പിച്ചത്.

Tags: Mexico vs South Korea
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.