കോഴിക്കോട് :: നിപ രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്ന മൂന്ന് പേരെയും ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവരും ആശുപത്രി വിട്ടു.
സ്വകാര്യ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരു ആരോഗ്യ പ്രവര്‍ത്തകയുടെ സാമ്പിള്‍ ഇന്ന് പരിശോധനയ്‌ക്കായി ശേഖരിച്ചു.രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയ 14 പേരുടെയും ഫലങ്ങള്‍ നെഗറ്റീവാണ്.
അതേസമയം, നിപ രോഗി വെന്റിലേറ്ററില്‍ തുടരുകയാണ്. രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഇന്ന് പുതിയതായി ആരെയും ഉള്‍പ്പെടുത്തിയിട്ടില്ല. 104 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നാല് പേര്‍ വളരെ ഉയര്‍ന്ന റിസ്‌ക് ഭാഗത്തില്‍പ്പെട്ടവരും, 14 പേര്‍ ഉയര്‍ന്ന വിഭാഗത്തില്‍ പെട്ടവരും 86 പേര്‍ കുറഞ്ഞ റിസ്‌ക് ഭാഗത്തില്‍പ്പെട്ടവരും ആണ്.
യ്തു.
















