കോഴിക്കോട്: നിപ ഉറവിടത്തില്‍ അവ്യക്തത.നിപ രോഗബാധിതന്റെ വീടിനു സമീപം നിന്നും പിടിച്ച വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവാണ്.
വവ്വാലുകളുടെ കാഷ്ടത്തിലും നിപ വൈറസ് സാന്നിധ്യമില്ല. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധന ഫലമാണ് പുറത്തുവന്നത്.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ ബാധിതന്റെ ആരോഗ്യനില അതീവഗുരുതരമാണ്. സമ്പര്‍ക്കപ്പട്ടികയില്‍ നിന്ന് ഇതുവരെ പരിശോധിച്ച 15 പേരുടെയും സാമ്പിള്‍ ഫലം നെഗറ്റീവ് ആണ്.
കോഴിക്കോട് ജില്ലയില്‍ നടത്തിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍ അറിയിച്ചു. സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷമാണ്. ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് അങ്കണവാടി ജീവനക്കാരി മരിച്ചു. ജില്ലയില്‍ ഈ മാസം മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവര്‍ മൂന്നായി. കോഴിക്കോട് നാദാപുരത്ത് ഏഴുവയസുകാരിക്കടക്കം പത്തുപേര്‍ക്ക് തിങ്കളാഴ്ച ഷിഗെല്ല സ്ഥിരീകരിച്ചു.വയനാട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഒരാള്‍ക്ക് വീതമാണ് രോഗബാധ. ഈ മാസം മാത്രം സംസ്ഥാനത്ത് 150 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ആറ് മരണവും റിപ്പോര്‍ട്ട് ചെയ്തു.ഈ വര്‍ഷം ഇതുവരെ 226 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.















