Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പകര്‍ച്ചവ്യാധികള്‍ പടരുന്നു; പനിക്കിടക്കയില്‍ കേരളം, ജൂണില്‍ പനി ബാധിച്ചത് 1,79,413 പേര്‍ക്ക്

ഷിഗെല്ലയില്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2026, 07:02 am IST
inKerala

തിരുവനന്തപുരം: ഷിഗല്ല നിയന്ത്രണാതീതമായി തുടരുന്നതിനിടെ സംസ്ഥാനത്ത് അതിവേഗം പകര്‍ച്ചപ്പനി ബാധിതര്‍ വര്‍ധിക്കുന്നതും ആശങ്ക ഉയര്‍ത്തുന്നു. ഇതിനിടെ ഷിഗെല്ല രോഗവ്യാപനത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഈ മാസം ബുധനാഴ്ചവരെ 91 പേര്‍ക്കാണ് ഷിഗെല്ല ബാധിച്ചത്. അഞ്ചുപേര്‍ മരിച്ചു. കൂടാതെ 15 പേര്‍ കടുത്ത രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. ആറുമാസത്തിനിടെ ഷിഗെല്ല ബാധിച്ചത് 161 പേര്‍ക്കാണ്. ആറുപേരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഭാഗങ്ങളിലായിരുന്നു രോഗം ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം തന്നെ രോഗവ്യാപനം ഉണ്ടായി. രോഗം പടരുന്ന പശ്ചാത്തലത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം പാളിയതാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് ആരോഗ്യമന്ത്രിക്ക് തുറന്നുപറയേണ്ടിയും വന്നു. ശീതളപാനീയങ്ങളിലുപയോഗിക്കുന്ന ഐസ് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടോ എന്നറിയാന്‍ ഐസ് ഫാക്ടറികളില്‍ പ്രത്യേക പരിശോധന വേണമെന്ന് വിദഗ്ധരും വ്യക്തമാക്കുന്നു.

ഇതിനിടെ പകര്‍ച്ചപ്പനികള്‍കൂടി പടര്‍ന്നുപിടിക്കാനാരംഭിച്ചത് കൂടുതല്‍ ആശങ്കയ്‌ക്കിടയാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ബുധനാഴ്ച മാത്രം പനിബാധിതരായി ചികിത്സ തേടിയത് 12304 പേരാണ്. ഇതില്‍ 12191 പേരാണ് ഒപിയില്‍ എത്തിയത്. 113 പേരെ ഐപിയിലേക്ക് മാറ്റി. ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത് മലപ്പുറത്താണ്. ഐപി, ഒപി വിഭാഗങ്ങളിലായി 2227 പേരാണ് ഇവിടെ ചികിത്സ തേടിയത്. ഒരുദിവസം മാത്രം ഡെങ്കി ബാധിതരായത് 105 പേരാണ്. 313 പേര്‍ നിരീക്ഷണത്തിലും. എലിപ്പനി ബാധിച്ചത് 19 പേര്‍ക്ക്. 9 പേര്‍കൂടി നിരീക്ഷണത്തിലുണ്ട്. 25 പേര്‍ക്ക് ഹെപ്പറ്റൈറ്റീസും 6 പേര്‍ക്ക് മലേറിയയും 12 പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചിരുന്നു.

ജൂണില്‍ ഇതുവരെ 17, 9413 പേര്‍ക്ക് പനിബാധിച്ചു. രണ്ടു പേര്‍ മരിച്ചു. 47 പേര്‍ക്ക് മലേറിയയും 1029 പേര്‍ക്ക് ഡങ്കിയും 6 പേര്‍ക്ക് ചിക്കുന്‍ഗുനിയയും 149 പേര്‍ക്ക് എലിപ്പനിയും ബാധിച്ചു. ഹെപ്പറ്റൈറ്റീസ് ബാധിച്ചത് 391 പേരെയാണ്. 17 പേര്‍ക്ക് ടൈഫോയ്ഡ് ബാധയുണ്ടായി. 18 പേര്‍ക്ക് മുണ്ടിനീരുണ്ടായി. 1451 പേര്‍ക്ക് ചിക്കന്‍ പോക്‌സ് പിടിപെട്ടതില്‍ ഒരാള്‍ മരിച്ചു. ഇന്‍ഫ്‌ളുവന്‍സ ബാധിച്ച 1043 പേരില്‍ 12 പേര്‍ മരണപ്പെട്ടു. ഡിഫ്ത്തീരിയ രോഗലക്ഷണത്തോടെ രണ്ടുപേര്‍ ചികിത്സയിലാണ്. ജൂണ്‍ മാസത്തില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത് 11 പേര്‍ക്കാണ്. ഇതില്‍ മൂന്നുപേര്‍ മരിച്ചു. പേ വിഷ ബാധയേറ്റും ഒരാള്‍ മരിച്ചിട്ടുണ്ട്. ഗുരുതര സാഹചര്യമുണ്ടായിട്ടും സാഹചര്യം പഠിക്കാന്‍ ഹൈപവര്‍കമ്മിറ്റി രൂപീകരിക്കുന്നതിനപ്പുറം ആരോഗ്യവകുപ്പ് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

Tags: feverKerala Health DepartmentShigella infectionEpidemics spread
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

Kerala

മെഡിസെപ്പ് ഇല്ലാത്തിടത്ത് ചികിത്സ തുക നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Kerala

പൾസ്‌ പോളിയോ ഇമ്യൂണൈസേഷൻ 28ന്; 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ തുള്ളിമരുന്ന് നൽകും

Kerala

ഇ​ന്ന് ഡ്രൈ ​ഡേ; പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം

പുതിയ വാര്‍ത്തകള്‍

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.