തൃശൂര്‍: ജില്ലയില്‍ വീണ്ടും ഷിഗെല്ല സ്ഥരീകരിച്ചു. ചെറുതുരുത്തിയില്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ക്കാണ് രോഗം.
12, 8,4 വയസുള്ള പെണ്‍കുട്ടികള്‍ക്കാണ് രോഗം ബാധിച്ചത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലാണ് ഷിഗെല്ല വ്യാപനംകൂടുതല്‍.കോഴിക്കോട്,തൃശൂര്‍,കണ്ണൂര്‍,തിരുവനന്തപുരം, കൊല്ലം, എറണാകുളം ,മലപ്പുറം ജില്ലകളിലായാണ് ഇന്ന് 19 പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് ഒമ്പത് പേര്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.













