തൊടുപുഴ: സുഖിക്കാനും പത്രാസ് കാട്ടാനും സില്‍ബന്ധികളെ കസേരയില്‍ ഇരുത്താനും സമ്പാദിക്കാനും ആണ് ഭരണമെന്ന് കരുതരുതെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗം നിഖില്‍ പൈലി.
ഭരണം കിട്ടിയത് അഞ്ച് വര്‍ഷത്തേക്കാണ്. വീണ്ടും തെരഞ്ഞെടുപ്പ് ഉണ്ടെന്നുള്ള കാര്യം മന്ത്രിയായവരും എംഎല്‍എയായവരും മറക്കരുത്. പല പാര്‍ട്ടിക്കാരും പരാതി പറഞ്ഞു തുടങ്ങി. താഴെത്തട്ടില്‍ കുറേ പാര്‍ട്ടി പ്രവര്‍ത്തകരും സൈബര്‍ യുദ്ധം ചെയ്യുന്നവരും ഒക്കെ ചേര്‍ന്നാണ് നിങ്ങളെ ഭരണത്തിലേറ്റിയത്. പ്രവര്‍ത്തകരെ കാണുമ്പോള്‍ കൈ വീശി അങ്ങ് പോകരുത്. അവരെ കേള്‍ക്കണം. അവരെ ചേര്‍ത്തു നിര്‍ത്തി അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണം. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ കൂടി പരിഗണിക്കണം- നിഖില്‍ പൈലി ഫേസ്ബുക്കില്‍ ആവശ്യപ്പെട്ടു.
















