ന്യൂജഴ്‌സി: ഇന്നലെ പുലര്‍ച്ചെ നടന്ന അര്‍ജന്റീന- അള്‍ജീരിയ മത്സരത്തില്‍ അള്‍ജീരിയന്‍ ഡിഫന്‍ഡര്‍ ഐസ മണ്ടിയെ അപകടകരമാം വിധം ഫൗള്‍ ചെയ്ത സൂപ്പര്‍ താരം ലയണല്‍ മെസിക്കെതിരേ കാര്‍ഡുയര്‍ത്താത്ത റഫറിയുടെ നടപടിയില്‍ പ്രതിഷേധം വ്യാപകം. ഐസ മണ്ടിയുടെ മുന്നേറ്റത്തിനിടെ, അദ്ദേഹത്തിന്റെ പിന്നിലൂടെ ചെന്ന് കാലിന്റെ പിന്നില്‍ അപടകകരമാം വിധത്തില്‍ മെസി ചവിട്ടുന്നതായി വീഡിയോയില്‍ വ്യക്തമായിരുന്നു. റീപ്ലേകളിലും ഇത് വ്യക്തമായിരുന്നു. റഫറി സിമോണ്‍ മാര്‍സിനിയാക് കളി തുടരാന്‍ അനുവദിക്കുകയും റിവ്യൂ ഉദ്യോഗസ്ഥര്‍ ഇടപെടേണ്ടതില്ലെന്നും തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് മെസിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതെന്നായിരുന്നു ഫുട്‌ബോള്‍ ആരാധകരുടെ ചോദ്യം.
















