India

“മോദി ശാന്തനും,, ശക്തനുമാണ്… ഞാൻ അദ്ദേഹത്തെപ്പോലെയല്ല,” പ്രധാനമന്ത്രിയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാരീസ് : ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ലോക നേതാക്കളുമൊത്തുള്ള ഔദ്യോഗിക ഉച്ചഭക്ഷണത്തിനിടെ, ട്രംപ് പ്രധാനമന്ത്രി മോദിയെ ശാന്തനും, ശക്തനുമായ നേതാവായി വിശേഷിപ്പിച്ചു. ട്രംപ് സ്വയം മോദിയുമായി താരതമ്യം നടത്തുകയും ചെയ്തു, “ഞാൻ പ്രധാനമന്ത്രി മോദിയെപ്പോലെ ശാന്തനും, ശക്തനുമല്ല… അദ്ദേഹത്തെ നോക്കൂ” എന്നാണ് ട്രമ്പ് പറഞ്ഞത്.

ഉച്ചകോടിയ്‌ക്കിടെ മോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും . നേരത്തെ, ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന എല്ലാ ലോക നേതാക്കളുടെയും ഗ്രൂപ്പ് ഫോട്ടോ സെഷനിലും കൂടിക്കാഴ്ചയിലും ഇരു നേതാക്കളും ഹ്രസ്വമായി കണ്ടുമുട്ടി. 16 മാസത്തിലേറെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ട്രംപും മോദിയും കണ്ടുമുട്ടിയത്. ഹസ്തദാനം നൽകി അവർ പരസ്പരം ഊഷ്മളമായി സ്വാഗതം ചെയ്തു. വ്യാപാരം, ഊർജ്ജ സഹകരണം, പ്രാദേശിക സുരക്ഷ തുടങ്ങിയ പ്രധാന വിഷയങ്ങൾ ഉഭയകക്ഷി യോഗത്തിന്റെ അജണ്ടയിൽ ഉൾപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.

Recent Posts