ഇടുക്കി:ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു.കഞ്ഞിക്കുഴി സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇടുക്കിയില്‍ ആദ്യമായാണ് ഷിഗെല്ല രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഒരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ക്കാണ് ഷിഗെല്ല രോഗ ബാധ കണ്ടെത്തിയത്.














