Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യുങ്ങിന്റെ അബോധത്തില്‍ ഊര്‍ധ്വ-അധോലോകങ്ങള്‍

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും-9

ഡോ.വി.സുജാത by ഡോ.വി.സുജാത
Jun 14, 2026, 02:28 pm IST
in Varadyam

ആര്‍ഷ ഭാരതത്തിലെ കൃതികള്‍ ഭൂലോകത്തെ മധ്യസ്ഥാനത്തും അതിനു മുകളില്‍ ഊര്‍ധ്വ ലോകങ്ങളെയും (ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിങ്ങനെ) താഴെ ഏഴ് ആധോലോകങ്ങളെയും (അതലം, വിതലം, നിതലം, സുതലം, തലാതലം, മഹാതലം, രസാതലം എന്നിങ്ങനെ)കല്‍പ്പിക്കുന്നു. വാസ്തവത്തില്‍ ഊര്‍ധ്വലോകങ്ങളും ഭൂലോകവും അധോലോകങ്ങളും ഉള്‍പ്പെടുന്ന 14 ലോകങ്ങളും അനുഭവത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണമാണ്. അതിനാല്‍ മനുഷ്യന് ഭൂലോകത്തില്‍ വസിച്ചുകൊണ്ടുതന്നെ എല്ലാ ലോകങ്ങളെയും തന്റെ അനുഭവത്തില്‍ കൊണ്ടുവരാമെന്ന ചിന്തയാണ് വൈദിക സംസ്‌കാരത്തിലുള്ളത്. ഇപ്രകാരം ഭാരതീയ ദര്‍ശനത്തില്‍ ലോകങ്ങളുടെ സഞ്ജയമാകുന്ന സൃഷ്ടി മുഴുവന്‍ ഉള്‍ക്കൊള്ളുന്നതാണ് മനുഷ്യന്റെ അനുഭവതലം. ഇതിനു കാരണം ഓരോ വ്യക്തിയും ബ്രഹ്‌മാണ്ഡത്തിന്റെ പരിച്ഛേദമാകുന്നുവെന്നതാണ്.

ഭൂതലത്തിലെ അനുഭവം വിപരീത സ്വഭാവത്തിലുള്ളതാകുന്നു. സുഖം-ദുഃഖം, നന്മ-തിന്മ, ജ്ഞാനം-അജ്ഞാനം, യുക്തം-അയുക്തം, സുന്ദരം-അസുന്ദരം എന്നു തുടങ്ങി വിപരീത അനുഭവങ്ങളടങ്ങുന്നതാണ് ഭൂലോകത്തിന്റെ പ്രത്യേകത. ഈ ദ്വയങ്ങളില്‍ മനുഷ്യ ജീവിതത്തിന് അനുകൂലമായിട്ടുള്ള സന്തോഷം, ജ്ഞാനം, യുക്തം, നന്മ, സുന്ദരം മുതലായവ ഊര്‍ധ്വലോകങ്ങളിലെ അനുഭവങ്ങളാണ്. തിന്മ, അജ്ഞാനം, അയുക്തം, അസുന്ദരം മുതലായ പ്രതികൂല അനുഭവങ്ങള്‍ അധോലോക വിശേഷങ്ങളായും കരുതപ്പെടുന്നു. എന്നാല്‍ ജീവിതത്തിന് അനുകൂലമായിട്ടുള്ള ഈ സാമാന്യ ആദര്‍ശങ്ങളെക്കാള്‍ പ്രധാനമായി ആത്മീയ അനുഭവങ്ങളാണ് ഊര്‍ധ്വലോകങ്ങളിലുള്ളത്. അതിനാല്‍ ഊര്‍ധ്വലോകങ്ങളാകുന്ന ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നിവ ആത്മീയ തേജസ്സിന്റെ ഔന്നത്യം അനുസരിച്ചാണ് ശ്രേണീകരിക്കപ്പെടുന്നത്. അത്യുന്നതമായ സത്യലോകം സത്യസാക്ഷാത്കാരത്തിന്റെ പൂര്‍ണ്ണതയടങ്ങുന്നതാണ്.

ഏത് അവസ്ഥയ്‌ക്കും ഒരു വിപരീത അവസ്ഥയുണ്ടെന്ന കാര്യം യുങ്ങും എടുത്തുപറയുന്നു. യുങ്ങിന് ബോധമനസ്സ് അബോധത്തിന്റെ ഉല്‍പ്പന്നമാകുന്നതിനാല്‍ അബോധത്തിലെ വിപരീതങ്ങളാണ് ബോധമനസ്സിലും പ്രതിഫലിക്കുന്നത്. ഭാരതീയ ദര്‍ശനത്തില്‍ വ്യക്തിയുടെ വര്‍ത്തമാനകാല അനുഭവങ്ങള്‍ ഭൂതകാല കര്‍മ്മങ്ങളുടെ ഫലങ്ങളാകുന്നു. ഇതില്‍ മുജ്ജന്മ കര്‍മ്മഫലങ്ങളും ഉള്‍പ്പെടുന്നതാണ്. പൂര്‍വ്വകര്‍മ്മ സംസ്‌കാരം അഥവാ വാസനയാണ് പുതിയ കര്‍മ്മങ്ങള്‍ക്ക് പ്രേരണയാകുന്നത്. ഈ വാസന ‘അദൃഷ്ടം’ എന്നും വിളിക്കപ്പെടുന്നു. ഇവിടെ ‘അബോധ’മാണ് ബോധമനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയാകുന്നതെന്ന യുങ്ങിന്റെ സിദ്ധാന്തം ഏതാണ്ട് യോജിക്കുന്നതു കാണാം. അദൃഷ്ടം, അബോധം എന്നിവ അക്ഷരാര്‍ത്ഥത്തില്‍ കാണപ്പെടാത്തത്, അറിയപ്പെടാത്തത് എന്നാണല്ലോ.

യുങ്ങിന് ബോധ മനസ്സും അബോധവും ചേര്‍ന്നതാണ് മനുഷ്യന്റെ യഥാര്‍ത്ഥ സ്വത്വം. ഇതില്‍ അബോധമാണ് അടിസ്ഥാനം. മനുഷ്യന്റെ എല്ലാത്തരം അനുഭവങ്ങള്‍ക്കും ആധാരം യുങ്ങിനെ സംബന്ധിച്ച് അബോധ മനസ്സിന്റെ സൃഷ്ടികളാകുന്നു. അതിനാല്‍ ഊര്‍ധ്വലോകങ്ങളും അധോലോകങ്ങളും അബോധത്തില്‍ത്തന്നെ സ്ഥിതി ചെയ്യുന്നവയാണ്.

മിത്തുകള്‍ യഥാര്‍ത്ഥ സത്തയുടെ പ്രതീകങ്ങള്‍

മനുഷ്യന് ഭൂമിയില്‍ വസിച്ചുകൊണ്ടുതന്നെ സൂക്ഷ്മലോകങ്ങളെ അനുഭവിക്കാമെന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് പുരാണങ്ങള്‍ സൂക്ഷ്മലോക സത്തകളെ കഥാപാത്രങ്ങളാക്കി മിത്തുകള്‍ രചിച്ചിട്ടുള്ളത്. മിത്തുകള്‍ യഥാര്‍ത്ഥ സത്തകളുടെ പ്രതീകങ്ങളാണെന്ന ഭാരതീയ ദര്‍ശനം യുങ്ങും സ്വീകരിക്കുന്നു.

പക്ഷേ യുങ്ങിന്റെ സിദ്ധാന്തത്തില്‍ മനുഷ്യന്റെ എല്ലാത്തരം അനുഭവങ്ങള്‍ക്കും, അനുകൂലമായാലും പ്രതികൂലമായാലും ആധാരം അബോധമാകുന്നു. അതിനാല്‍ യുങ്ങിന്റെ അബോധം ഭാരതീയരുടെ ഊര്‍ധ്വലോകങ്ങളെയും അധോലോകങ്ങളെയും ഒരുമിപ്പിക്കുന്നതാകുന്നു. ഇതിനു കാരണം യുങ് മനസ്സിന്റെ ഊര്‍ജ തലങ്ങളെ പ്രധാനമായി പഠിച്ചതാണ്. ഊര്‍ജത്തിന് അനുകൂലം, പ്രതികൂലം മുതലായ വിവേചനങ്ങളൊന്നുമില്ല. ഭാരതീയമായ  തന്ത്രവിദ്യയില്‍ യുങ് ആകൃഷ്ടനായതും ഇക്കാരണത്താലാവാം. ഇവിടെ വൈദികം, താന്ത്രികം എന്ന രണ്ട് സാധനാക്രമങ്ങളുണ്ടല്ലോ. വൈദികത്തില്‍, ഉപനിഷത്തിലെ കേവലബോധത്തെ പ്രാപിക്കുന്നതിലൂടെയുള്ള സത്യസാക്ഷാത്കാരമാണ് പ്രധാനം. എന്നാല്‍ തന്ത്രത്തില്‍ ശക്തിയുടെ വിവിധ തലങ്ങളെ താണ്ടി ഒടുവില്‍ അടിസ്ഥാന ഊര്‍ജതലത്തെ സഹസ്രാരത്തില്‍ കേവലബോധവുമായി ഒന്നിപ്പിക്കുന്നതാണ് സത്യസാക്ഷാത്കാരം. ഇവിടെ ശ്രദ്ധേയമാകുന്നത് വ്യത്യസ്ത സാധനകള്‍ക്ക് ആധാരമായിട്ടുള്ള പുരുഷനും (കേവല ബോധം), പ്രകൃതിയും (ആദി ഊര്‍ജം) മനുഷ്യന്റെ ഉള്ളില്‍ത്തന്നെ വസിക്കുന്നുവെന്നതാണ്.

പുറംലോകത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വീക്ഷണങ്ങളുടെ സ്വാധീനത്തില്‍ അബോധത്തിന്റെ സത്തകളെ അന്ധവിശ്വാസത്തിന്റെ വകുപ്പില്‍പ്പെടുത്തി നിരന്തരം അവയുടെ അസ്തിത്വത്തെ നിഷേധിക്കുന്നതും അടിച്ചമര്‍ത്തുന്നതും വ്യക്തിയുടെ മാനസികാരോഗ്യത്തിന് ദോഷകരമാകാമെന്നാണ് ‘ഓണ്‍ ദ നേച്ചര്‍ ഓഫ് ദ സൈക്ക്’ എന്ന കൃതിയില്‍ യുങ് ചൂണ്ടിക്കാണിക്കുന്നത്. ഈ വീക്ഷണം യുങ്ങിനെ ഫ്രോയിഡില്‍ നിന്ന് അകറ്റുന്നതും ഭാരതീയ ദര്‍ശനത്തോട് അടുപ്പിക്കുന്നതുമാണ്. ഫ്രോയിഡിന്റെ വാദത്തില്‍, ലൈംഗികതയും അതിനോട് ബന്ധപ്പെട്ട ജന്മവാസനകളും അടിച്ചമര്‍ത്തപ്പെടുമ്പോഴാണ് മനസ്സിന്റെ സമനില തെറ്റുന്നത്. യുങ്ങിന്റെ സിദ്ധാന്തത്തില്‍ അബോധം ജന്മവാസനകളെ മാത്രമല്ല, ആദിരൂപങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ്. അതിനാല്‍ ഇവ രണ്ടും ബോധമനസ്സിന്റെ അടിച്ചമര്‍ത്തലിനു വിധേയമാകാം, രോഗകാരണങ്ങളുമാകാം. ഭാരതീയ ദര്‍ശനത്തില്‍ ആത്മീയ സത്തയാകുന്ന യഥാര്‍ത്ഥ സ്വത്വത്തില്‍ നിന്ന് അകലുമ്പോഴാണ് മാനസികാരോഗ്യം തകരാറിലാകുന്നത്. ഇവിടെ യുങ് അബോധത്തിലെ സത്തകളുടെ യഥാര്‍ത്ഥതയും, അവ അവഗണിക്കപ്പെടുമ്പോള്‍ സംഭവിക്കാവുന്ന മനസ്സിന്റെ അസ്ഥിരതയും എടുത്തുകാട്ടുക വഴി ഭാരതീയ ദര്‍ശനത്തോടുള്ള യോജിപ്പാണ് പ്രകടമാക്കുന്നത്.

തന്റെ ജീവിത ലക്ഷ്യത്തിന് അനുകൂലമായിട്ടുള്ള ഏതെങ്കിലും സാമൂഹിക ആശയത്തോട് അമിതമായി ആവേശം പുലര്‍ത്തുന്ന വ്യക്തിയില്‍ അതിന്റെ നിയന്ത്രണാര്‍ത്ഥം അബോധ സത്തയുടെ വിപരീത പ്രതികരണമുണ്ടാകുന്നതാണെന്നും യുങ് വാദിക്കുന്നു. പക്ഷേ ബോധമനസ്സ് അതിനെ അടിച്ചമര്‍ത്തുന്ന ഘട്ടത്തില്‍ അബോധ സത്തയുടെ ഊര്‍ജം കൂടി അതിന് സ്വായത്തമാകുന്നു. അതോടെ ബോധമനസ്സ് കൂടുതല്‍  കരുത്താര്‍ജിക്കുന്നു. ഈ അവസ്ഥയില്‍ വ്യക്തി ഒരു ആശയഭ്രാന്തനാകാനും, മാനസിക സംഘര്‍ഷം മൂലം ഉന്മത്താവസ്ഥ പ്രാപിക്കാനും സാധ്യതയുള്ളതായി യുങ് പറയുന്നു. അബോധ സത്തകളെ തിരിച്ചറിയാനും അവയുടെ അസ്തിത്വത്തെ അംഗീകരിക്കാനും സാധിക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി.

യുങ്ങിനും അന്യമായ അനുഭവ തലം

ബോധ മണ്ഡലത്തെ ശക്തിയേറിയ അബോധസത്ത നേരിടുമ്പോള്‍ അബോധത്തിന്റെ ശക്തി ബോധത്തിന് മുതല്‍ക്കൂട്ടാകുമെന്ന അപഗ്രഥന ശാഖയുടെ ഈ വ്യാഖ്യാനം രാമായണത്തിലെ ഒരു വ്യാഖ്യാനത്തില്‍ കാണാന്‍ സാധിക്കും. കിഷ്‌കിന്ധാധിപതിയായ ബാലി സോദരനായ സുഗ്രീവനോട് അധര്‍മ്മം കാട്ടിയതിനാല്‍, അജയ്യനായ ബാലിയെ വധിക്കാന്‍ സുഗ്രീവന്‍ ശ്രീരാമനോട് സഹായമഭ്യര്‍ത്ഥിക്കുന്നു. ഇവിടെ ശ്രീരാമന്‍ ഒളിഞ്ഞുനിന്നാണ് ബാലിയെ നേരിട്ടത്. ഇതിനു കാരണമായി പറയപ്പെടുന്നത്, ബ്രഹ്‌മാവിന്റെ വരപ്രസാദത്താല്‍ അതിശക്തനായ ബാലിയോട് നേരിട്ട് യുദ്ധം ചെയ്യുന്നയാളുടെ പകുതി ശക്തി ബാലിക്ക് ലഭിക്കുമെന്നും, അതിനാല്‍ അയാള്‍ എപ്പോഴും അജയ്യനായിരിക്കുമെന്നുമാണ്. ഇതിനാലാണ് പണ്ട് രാവണനെപ്പോലും തോല്‍പ്പിക്കാന്‍ ബാലിക്ക് സാധിച്ചത്. അതിനാല്‍ അതീന്ദ്രിയ ശക്തിയുടെ അധിപനായ ശ്രീരാമന്‍ ബാലിയോട് നേരിട്ട് യുദ്ധം ചെയ്താല്‍ ആ ശക്തിമൂലം ബാലിയുടെ ശക്തി ഇരട്ടിക്കുന്നതാണ്.

ഭാരതീയ ദര്‍ശനത്തില്‍ വൈദിക വിദ്യ ആയാലും താന്ത്രിക വിദ്യയായാലും ഊര്‍ധ്വലോകങ്ങള്‍ ദിവ്യങ്ങളാകുന്നു. ആത്മപ്രകാശം ഏറിനില്‍ക്കുന്നവയാണ് ഊര്‍ധ്വലോകങ്ങള്‍. ആത്മബോധത്തില്‍ നിന്ന് അകലം പാലിക്കുന്നവയാണ് അധോലോകങ്ങള്‍. അജ്ഞാനത്തിന്റെ ഇരുള്‍ മൂടിയ അധസ്തലങ്ങള്‍ ദിവ്യലോകങ്ങളാകുന്നില്ല. ശൈവ തന്ത്രത്തില്‍ മൂലാധാരം തൊട്ടുള്ള ചക്രങ്ങള്‍ ദൈവിക ശക്തിയുടെ വിവിധ കേന്ദ്രങ്ങളാകുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി എന്നിവ പഞ്ചമഹാഭൂതങ്ങളുടെ ഇരിപ്പിടങ്ങളും ആജ്ഞാചക്രം ശുദ്ധബോധത്തിന്റെ സ്ഥാനവുമാകുന്നു. എന്നാല്‍ ആത്മീയ തേജസ്സിന്റെ അടിസ്ഥാനത്തിലുള്ള ഈ വേര്‍തിരിവ് യുങ്ങിന്റെ സിദ്ധാന്തത്തിലില്ല. അതിനാല്‍ യുങ്ങിന്റെ അബോധത്തെ അധോലോകങ്ങളുമായി താരതമ്യം ചെയ്യുന്നത് യുക്തമല്ല. യുങ്ങിന്റെ അബോധത്തിലെ ഉള്ളടക്കം ഭാരതീയരുടെ ദിവ്യസത്തകളും, അവയുടെ പ്രതിയോഗികളാകുന്ന മറ്റ് തത്ത്വങ്ങളും ചേര്‍ന്നതാണ്.

പാശ്ചാത്യരുടെ ഭൗതിക ശാസ്ത്രനിബദ്ധമായ മനഃശാസ്ത്രത്തെ അപേക്ഷിച്ച് യുങ്ങിന്റെ അപഗ്രഥനം കൂടുതല്‍ ഗഹനമാണ്. വ്യക്തിയില്‍ അനശ്വര തത്ത്വങ്ങളെ അംഗീകരിക്കുന്നതിലും, വ്യക്തിയെ സമഷ്ടിയുമായി ബന്ധിപ്പിക്കുന്നതിലും യുങ്ങിന്റെ സിദ്ധാന്തം ഭാരതീയ മനഃശാസ്ത്രത്തോട് സാമ്യം പുലര്‍ത്തുന്നു. പക്ഷേ അതിവിപുലവും അത്യന്തം ഗഹനവുമായ ഭാരതീയ മനഃശാസ്ത്രത്തോട് യുങ്ങിന്റെതെന്നല്ല, മറ്റൊരു മനഃശാസ്ത്രത്തെയും തുലനം ചെയ്യാനാവില്ല. യുങ് ഏറ്റെടുത്തത് മനസ്സിന്റെ നിഗൂഢതകളുടെ വിഷയം മാത്രമാണ്. എന്നാല്‍ ആര്‍ഷപാരമ്പര്യത്തിന്റേത് പ്രപഞ്ചവും ജീവി സമൂഹവുമുള്‍ക്കൊള്ളുന്ന സൃഷ്ടിയുടെ മുഴുവന്‍ സത്ത തേടിയുള്ള ഗവേഷണമായിരുന്നു. അതിനാല്‍ മനസ്സിനെ സംബന്ധിക്കുന്ന ഭാരതീയരുടെ അറിവ് അനശ്വരമായ ആത്മതത്ത്വത്തിന്റെയും സൃഷ്ടിയുടെയും രഹസ്യമുള്‍ക്കൊള്ളുന്നതും അവയുമായി ബന്ധപ്പെട്ടതുമാകുന്നു.

അടുത്തത്: മനുഷ്യന്റെ സ്വത്വം സാംഖ്യ യോഗയില്‍

 

Tags: Hindu philosophyCarl Jungsigmund freud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അന്തര്‍മുഖ -ബഹിര്‍മുഖ വ്യക്തിത്വങ്ങള്‍

Varadyam

ബോധവും ഊര്‍ജവും: സൃഷ്ടിയിലെ ദ്വൈതം

Kerala

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

Varadyam

ശൈവതന്ത്രങ്ങളും യുങ്ങിന്റെ തെറ്റിദ്ധാരണകളും

Varadyam

സമാഹൃത അബോധത്തിലെ സമാനത

പുതിയ വാര്‍ത്തകള്‍

എസ്.പി.പിള്ളയുടെ വിയോഗത്തിന് 41 വര്‍ഷം; അഭിനയത്തനിമയുടെ ഹാസ്യകഥാപാത്രങ്ങള്‍

ശാസ്ത്രവിചാരം: കടല്‍പശുവിന്റെ മേച്ചില്‍പ്പുറങ്ങള്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

പാർട്ടികളോ സംഘടനകളോ രജനീകാന്തിന്റെ ചിത്രം ഉപയോഗിക്കരുത്

പ്രിയദർശിനി യാത്ര ഉദ്ഘാടന വണ്ടിയ്‌ക്ക് വളയം പിടിക്കാൻ ആദ്യ വനിതാ ഡ്രൈവർ ഷീല

യുങ്ങിന്റെ അബോധത്തില്‍ ഊര്‍ധ്വ-അധോലോകങ്ങള്‍

നാരായണ്‍ റാവു

അടിയന്തരാവസ്ഥയിലെ ഒരു ബൈഠക് ഓര്‍മ്മ

സ്ത്രീജനങ്ങളുടെ ശ്രദ്ധയ്‌ക്ക് 9 മണിമുതലാണ് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; 9മണിക്ക് മുന്‍പായി കയറുന്ന യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ‘ആളെ പറ്റിക്കൽ’; സിപിഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് എം.വി. ഗോവിന്ദൻ

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്നു; വീടിന്റെ ഓടുകൾ തകർന്നു വീണു, പരിക്ക്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.