ബിര്‍മിങ്ങാം: ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് 2026ല്‍ ഇന്ന് ഭാരതത്തിന്റെ ആദ്യ മത്സരം. വൈകീട്ട് ഏഴിന് നടക്കുന്ന പോരാട്ടത്തില്‍ ഭാരതം പാകിസ്ഥാനുമായാണ് കൊമ്പുകോര്‍ക്കുക.
പ്രാഥമിക ഘട്ടത്തിലെ രണ്ട് ഗ്രൂപ്പുകളില്‍ ഗ്രൂപ്പ് എയിലാണ് ഭാരതം ഉള്‍പ്പെടുക. ഓരോ ഗ്രൂപ്പിലും ആറ് ടീമുകളാണുള്ളത്. നിലവിലെ ഏകദിന ലോകക്രിക്കറ്റ് ജേതാക്കള്‍ ആണ് ഭാരതം. പാകിസ്ഥാന് പുറമെ ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ്, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ ടീമുകളാണ് ഗ്രൂപ്പ് എയില്‍ ഉള്ളത്. ഭാരതത്തിന്റെ രണ്ടാം മത്സരം നെതര്‍ലന്‍ഡിനെതിരെ 17നാണ്. ഇന്ന് ആകെ രണ്ട് മത്സരങ്ങളാണുള്ളത്. അതില്‍ ആദ്യത്തേത് ബംഗ്ലാദേശും നെതര്‍ലന്‍ഡ്സും തമ്മില്‍ ഉച്ചയ്‌ക്ക് മൂന്നിനാണ് നടക്കുക.














